Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഴിവു ദിവസങ്ങളിൽ പാർക്കുകളിലോ ബീച്ചുകളിലോ പോയിരുന്ന് ഭക്ഷണം ഉണ്ടാക്കുന്നവർ ജാഗ്രതേ; സൗദിയിൽ പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിന് തീ കത്തിച്ചാൽ 200 റിയാൽ വരെ പിഴ

ഒഴിവു ദിവസങ്ങളിൽ പാർക്കുകളിലോ ബീച്ചുകളിലോ പോയിരുന്ന് ഭക്ഷണം ഉണ്ടാക്കുന്നവർ ജാഗ്രതേ; സൗദിയിൽ പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിന് തീ കത്തിച്ചാൽ 200 റിയാൽ വരെ പിഴ

സ്വന്തം ലേഖകൻ

ജിദ്ദ: ഒഴിവു ദിവസങ്ങളിൽ പാർക്കുകളിലോ ബീച്ചുകളിലോ പോയിരുന്ന് ഭക്ഷണം ഉണ്ടാക്കുന്നവർ ജാഗ്രതേ. പാർക്കുകളിലും പൊതുസ്ഥലങ്ങളിലും ഭക്ഷണവും മാംസാഹാരങ്ങളും വേവിക്കുന്നതിന് വേണ്ടിയോ, ചുടുന്നതിന് വേണ്ടിയോ ഹുക്ക വലിക്കുവാൻ വേണ്ടിയോ തീ കത്തിക്കുന്നത് പൊതുമര്യാദ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരം കൃത്യങ്ങളിൽ വ്യാപൃതരാവുന്നവആദ്യത്തെ പ്രാവശ്യം 100 റിയാൽ പിഴ ചുമത്തും. ലംഘനം തുടർന്നാൽ 200 റിയാൽ വരെയും പിഴ അടക്കേണ്ടിവരുമെന്ന് നഗര ഗ്രാമ വികസന മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഒഴിവു ദിവസങ്ങളിൽ വിദേശികളും സ്വദേശികളും പാർക്കുകളിലോ ബീച്ചുകളിലോ മാംസാഹാരങ്ങൾ പാകം ചെയ്യുകയും അതിനായി ചെറിയ ഗ്യാസ് സ്റ്റൗവുകളിൽ തീ കത്തിക്കാറുണ്ട്. ഇത് പൊതുമര്യാദ നിയമത്തിന്റെ ലംഘനമായാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. 19 ഇനങ്ങളിലായി പൊതുമര്യാദ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആ ആ നിയമം തെറ്റിക്കുന്നവർക്ക് ചുരുങ്ങിയത് 50 റിയാലും കൂടിയാൽ 3000 റിയാലും പിഴ അടക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP