മലയാളികൾ ഏറെയുള്ള മത്സ്യമാർക്കറ്റും ഇനി സൗദിക്കാരുടെ കൈയിൽ; മത്സ്യ വിപണന മേഖലയിലെ സ്വദേശിവത്കരണം ഉടൻ
August 08, 2018 | 03:17 PM IST | Permalink

സ്വന്തം ലേഖകൻ
മലയാളികൾ ഏറെയുള്ള മത്സ്യമാർക്കറ്റും ഇനി സൗദിക്കാരുടെ കൈയിലേക്ക്. മത്സ്യ വിപണന മേഖലയിൽ സ്വദേശിവല്കരണത്തിന് തുടക്കമാകുകയാണ്. ഇതിന് മുന്നോടിയായി രാജ്യ വ്യാപകമായി 'സമക്' എന്ന പേരിൽ മത്സ്യവിപണന കേന്ദ്രങ്ങൾ ആരംഭിക്കും. ഫിഷറീസ് മന്ത്രാലയത്തിനു കീഴിൽ ആരംഭിക്കുന്ന കേന്ദ്രങ്ങളിൽ സ്വദേശി തൊഴിലാളികളെ മാത്രമായിരിക്കും നിയമിക്കുക.
രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഈ വർഷം അവസാനത്തോടെ 'സമക്' എന്ന പേരിൽ വിൽപന കേന്ദ്രങ്ങൾ തുടങ്ങും.നിലവിൽ രാജ്യത്തെ മത്സ്യ വിപണന മേഖലയിൽ 90 ശതമാനവും വിദേശികൾ ആണ്. മത്സ്യബന്ധനരംഗത്തും അനുബന്ധ മേഖലയിലും സ്വദേശി തൊഴിലാളികൾ കുറച്ചേയുള്ളൂ. പരമ്പരാഗതമായി ഈ മേഖലയിൽ ജോലിയെടുത്തിരുന്ന ചെറിയ വിഭാഗം മാത്രമാണ് ഈ രംഗത്തുള്ളത്.
