Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറബ് ലോകത്തെ പത്ത് മികച്ച ഹോസ്പിറ്റലുകളിൽ അഞ്ച് എണ്ണം സൗദിയിൽ; കിങ് ഫൈസൽ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റൽ ഒന്നാമത്

അറബ് ലോകത്തെ പത്ത് മികച്ച ഹോസ്പിറ്റലുകളിൽ അഞ്ച് എണ്ണം സൗദിയിൽ; കിങ് ഫൈസൽ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റൽ ഒന്നാമത്

ജിദ്ദ: അറബ് ലോകത്തെ പ്രമുഖ പത്തു ഹോസ്പിറ്റലുകളുടെ പട്ടികയിൽ സൗദിയിൽ നിന്നുള്ള അഞ്ച് ഹോസ്പിറ്റലുകളും ഹെൽത്ത് സെന്ററുകളും ഇടം നേടി. സൈബർമെട്രിക്ക്‌സ് ലാബ് നടത്തുന്ന വെബോമെട്രിക്‌സ് റാങ്കിങ് ഓഫ് വേൾഡ് ഹോസ്പിറ്റൽ 2015ലാണ് ഇത് വ്യക്തമാക്കുന്നത്.

ഒന്നാം സ്ഥാനം പട്ടികയിൽ കിങ് ഫൈസൽ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിനാണ്. റിയാദ് മിലിട്ടറി ഹോസ്പിറ്റൽ രണ്ടാം സ്ഥാനത്തും, ഖത്തറിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ പട്ടികയിൽ മൂന്നാം സ്ഥാനത്തുമാണ്. നാഷണൽ ഗാർഡ് ഹെൽത്ത് അഫയേഴ്‌സ് ഹോസ്പിറ്റൽ ആണ് നാലാമത്. ഈജിപ്തിലെ സലാം ഇന്റർനാഷണൽ ഹോസ്പിറ്റൽ അഞ്ചാം സ്ഥാനത്താണ്. ഇതിന് തൊട്ട് പിന്നിലായി സൗദി അറേബ്യയുടെ കിങ് ഫൈസൽ സ്‌പെഷലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ഇതിൽ പെടും.

പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിയത് ജുബൈലിലെ റോയൽ കമ്മീഷൻ ഹോസ്പിറ്റലും ദുബായ് അമേരിക്കൻ ഹോസ്പിറ്റൽ, ന്യൂ മേഡിക്കൽ സെന്റർ യുഎഇ, ഈജിപ്തിെ ഗാൻസൗരി സ്‌പെഷലൈസ്ഡ് ഹോസ്പിറ്റൽ എന്നിവയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരം, മെഡിക്കൽ സംഘത്തിന്റെ മികവ്, സൈന്റിഫിക്ക് റിസർച്ചുകൾ തുടങ്ങി പല കാര്യങ്ങളും പരിഗണിച്ചാണ് ഈ പട്ടിക ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP