Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈയാഴ്ച സൗദിയിൽ നിന്നും ആറു വിമാനങ്ങൾ; നാളെ റിയാദിൽ നിന്നും കോഴിക്കോടേക്കും ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും വിമാനം; മറ്റന്നാൾ കണ്ണൂരിലേക്കും

ഈയാഴ്ച സൗദിയിൽ നിന്നും ആറു വിമാനങ്ങൾ; നാളെ റിയാദിൽ നിന്നും കോഴിക്കോടേക്കും ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും വിമാനം; മറ്റന്നാൾ കണ്ണൂരിലേക്കും

സ്വന്തം ലേഖകൻ

റിയാദ്: വന്ദേ ഭാരത് മിഷനിൽ ഈയാഴ്ച സൗദിയിൽനിന്നും പുറപ്പെടുന്നത് ആറു വിമാനങ്ങൾ. ആദ്യ സർവ്വീസ് നാളെ ചൊവ്വാഴ്ചയാണ്. റിയാദിൽനിന്ന് കോഴിക്കോട്ടേക്കാണ് അത്. 145ഓളം യാത്രക്കാരെയാണ് കൊണ്ടുപോവുക. അതിലേക്കുള്ള യാത്രക്കാരുടെ ലിസ്റ്റ് ഇന്ത്യൻ എംബസി എയർ ഇന്ത്യക്ക് കൈമാറി. യാത്രക്കാരെല്ലാം ടിക്കറ്റ് കൈപ്പറ്റി കഴിഞ്ഞു.

ചൊവ്വാഴ്ച ഉച്ചക്ക് 12.45ന് വിമാനം റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടും. രാത്രി എട്ടോടെ കരിപ്പൂരിലെത്തും. ഇതേ ദിവസം തന്നെ ദമ്മാമിൽനിന്നും കൊച്ചിയിലേക്കും സർവ്വീസുണ്ട്. ബുധനാഴ്ച റിയാദിൽനിന്ന് കണ്ണൂരിലേക്കാണ് രണ്ടാമത്തെ വിമാനം. അതിലും 145ഓളം യാത്രക്കാരെയാണ് കൊണ്ടുപോവുക. റിയാദിൽനിന്ന് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ എംബസി നൽകിയ ലിസ്റ്റ് പ്രകാരം ശനി, ഞായർ ദിവസങ്ങളിൽ വിതരണം ചെയ്തുകഴിഞ്ഞതായി എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.

കണ്ണൂർ വിമാനം ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെട്ട് രാത്രി എട്ടിന് നാട്ടിലിറങ്ങും. അന്നുതന്നെ ദമ്മാമിൽനിന്ന് ബംഗളൂരു വഴി ഹൈദരാബാദിലേക്കും ജിദ്ദയിൽ നിന്ന് വിജയവാഡ വഴി ഹൈദരാബാദിലേക്കും സർവ്വീസുണ്ട്. ശനിയാഴ്ചയാണ് ഈയാഴ്ചയിലെ അവസാന വിമാനം. അത് റിയാദിൽ നിന്ന് ഹൈദരാബാദ് വഴി വിജയവാഡയിലേക്കാണ്. മിഷൻ ആരംഭിച്ച ശേഷമുള്ള സൗദിയിലെ രണ്ടാമത്തെ ആഴ്ചയിൽ ജിദ്ദയിൽനിന്ന് കേരളത്തിലേക്ക് വിമാനമില്ലാത്തത് വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP