Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമാമിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കാനൊരുങ്ങി 'ഗോ എയർ; ആഴ്ചയിൽ നാല് സർവീസുകൾ 19 മുതൽ

ദമാമിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കാനൊരുങ്ങി 'ഗോ എയർ; ആഴ്ചയിൽ നാല് സർവീസുകൾ 19 മുതൽ

സ്വന്തം ലേഖകൻ

ദമാം: ദമാമിൽ നിന്ന് കണ്ണൂരിലേക്ക് 'ഗോ എയർ  സർവീസ് ആരംഭിക്കുന്നു. ഈ മാസം 19 മുതൽ ആണ് സർവ്വീസ് തുടങ്ങുക.ഇതോടെ കിഴക്കൻ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികൾക്കാണ് പ്രയോജനം ലഭിക്കുന്നത്. കാസർകോട്, കോഴിക്കോട് , വയനാട്, മംഗലാപുരം തുടങ്ങി വിവിധ ജില്ലക്കാർക്കും സമീപ സംസ്ഥാനക്കാർക്കും ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കും.

തുടക്കത്തിൽ ആഴ്ചയിൽ നാല് സർവീസുകളാണ് നടത്തുന്നത്. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 9.55 ന് ദമാമിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂരിൽ എത്തിച്ചേരും.ക്രിസ്മസ്, പുതുവത്സര സീസണുകൾ മുതലെടുത്ത് വിമാനക്കമ്പനികൾ പ്രവാസികളെ വൻ നിരക്ക് ഈടാക്കി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു ഭാഗത്തേക്ക് കേവലം 499 റിയാലും റൗണ്ട് ട്രിപ്പിന് 999 റിയാലുമാണ്.

30 കിലോ ബാഗേജും ഏഴു കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. അഞ്ചു കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധിക ബാഗേജ് കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്. കണ്ണൂരിൽ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 ന് ദമാമിൽ എത്തിച്ചേരും.

പ്രവൃത്തി ദിവസങ്ങളിൽ യാത്രക്കാർക്ക് നേരിട്ട് ഓഫീസിൽ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് ഈ സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ അബൂദബി, മസ്‌ക്കത്ത്, കുവൈത്ത്, ദുബൈ എന്നിവിടങ്ങളിൽ നിന്ന് ഗോഎയർ കണ്ണൂരിലേക്ക് സർവീസ് നടത്തുന്നുണ്ട്.

ദോഹയിൽ നിന്ന് ഉടൻ സർവീസ് ആരംഭിക്കുമെന്ന് ജലീൽ ഖാലിദ് പറഞ്ഞു. ദമാമിൽ നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നത്.കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കൂടി സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18 ന് പ്രമുഖരുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ഉദ്ഘാടന പരിപാടികൾ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP