Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി പേരെ പിടിയിൽ; രേഖ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരും യാത്രാ സൗകര്യമൊരുക്കുന്നവരും കടുത്ത ശിക്ഷാ നടപടി

സൗദിയിൽ അനുമതി പത്രമില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. അനുമതിപത്രമില്ലാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് ഉടൻ ശിക്ഷ വിധിക്കുന്നതിന് ജുഡീഷ്യൽ അധികാരമുള്ള പ്രത്യേകസമിതിയെ നിയോഗിച്ചിട്ടുണ്ട്. മക്ക അതിർത്തിയിലെ ചെക് പോയന്റുകളിൽ 24 മണിക്കൂറും സമിതി പ്രവർത്തിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇത്തരത്തിൽ രേഖകൾ ഇല്ലാതെ എത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് പ്രത്യേക സുരക്ഷ വിഭാഗം വ്യക്തമാക്കി. അനധികൃതമായി എത്തുന്നവർക്ക് യാത്രാ സൗകര്യം ചെയ്തു കൊടുക്കുന്നവരുടെ വാഹനങ്ങളും സുരക്ഷാ വിഭാഗം കണ്ടുകെട്ടും.ഹജ്ജ് സീസണായതോടെ അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാനാകില്ല. ഇത് ലംഘിക്കാൻ ശ്രമിച്ച നിരവധിപേരാണ് അറസ്റ്റിലായത്. ഇവരുടെ വാഹനങ്ങൾ കണ്ടുകെട്ടി.

അനുമതി പത്രമില്ലാതെ തീർത്ഥാടകർക്ക് യാത്രാ സൗകര്യമൊരുക്കുന്നവർക്ക് 15 ദിവസം തടവുമാണ് ശിക്ഷ. പുറമെ വണ്ടിയിലെ ഓരോ തീർത്ഥാടകനും 10,000 റിയാൽ വീതം പിഴയുമൊടുക്കണം. വാഹനയുടമ വിദേശിയാണെങ്കിൽ ജയിൽ ശിക്ഷക്ക് ശേഷം നാടുകടത്തും. ഒപ്പം സൗദിയിലേക്ക് ആജീവനാന്ത വിലക്കുമുണ്ടാകും. ഇവരുടെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. സ്വദേശികളാണ് നിയമ ലംഘനം നടത്തുന്നതെങ്കിൽ ഓരോ തവണയും ശിക്ഷ വർധിക്കും. നിയമവ്യവസ്ഥകൾ പാലിച്ച് കൊണ്ട് പൊതുജനങ്ങൾ, വിശ്വാസികൾക്ക് സൗകര്യം ചെയ്തു കൊടുക്കണമെന്ന് ജവാസാത്ത് വിഭാഗം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ഹജ്ജ് കർമ്മത്തിനുശേഷം ഹജ്ജ് വിസാകാലാവധി അവസാനിക്കും മുമ്പ് സ്വരാജ്യത്തേക്ക് മടങ്ങണമെന്ന് വിദേശത്തുനിന്നെത്തിയ ഹാജിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ രാജ്യത്തുനിന്നും ഇഷ്യൂ ചെയ്ത ഹജ്ജ് അനുമതിശേഖ എപ്പോഴും കയ്യിൽ കരുതണമെന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരോട് പാസ്‌പോർട് വിഭാഗം അധികൃതർ അഭ്യർത്ഥിച്ചിട്ടുമുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP