Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹജ്ജ് സീസൺ; വെള്ളിയാഴ്ച മുതൽ വിദേശികൾക്ക് മക്കയിൽ വിലക്ക്; നിയന്ത്രണം ഓഗസ്റ്റ് 11 വരെ

ഹജ്ജ് സീസൺ; വെള്ളിയാഴ്ച മുതൽ വിദേശികൾക്ക് മക്കയിൽ വിലക്ക്; നിയന്ത്രണം ഓഗസ്റ്റ് 11 വരെ

മക്ക: ഹജ്ജ് സീസൺ ആരംഭിക്കുന്നതിനാൽ വിദേശികൾക്ക് വെള്ളിയാഴ്ച മുതൽ മക്കയിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തുമെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു. എല്ലാ വർഷവും ഹജ്ജ് സീസണിനോടനുബന്ധിച്ച് ഏർപ്പെടുത്താറുള്ള വിലക്കാണ് 28 മുതൽ പ്രാബല്യത്തിൽ വരുന്നത്. ഓഗസ്റ്റ് 11 വരെയാണ് നിയന്ത്രണം.

ഹജ്ജ് സീസണിനോടനുബന്ധിച്ച് എല്ലാ വർഷവും അറബി മാസം ശവ്വാൽ 25 മുതൽ ദുൽഹജ്ജ് 10 വരെയാണ് വിദേശികൾക്ക് വിലക്കേർപ്പെടുത്താറുള്ളത്. കാറുകൾ, ബസുകൾ, ട്രെയിൻ എന്നിങ്ങനെ എല്ലാ വാഹനങ്ങളിലും മക്കയിലേക്ക് വരുന്നവർക്ക് ഇത് ബാധകമാണ്.

എന്നാൽ മക്കയിൽ താമസിക്കുന്ന ഇഖാമ ഉള്ളവർക്കും ഹജ്ജ് സംബന്ധമായ ജോലികൾക്കായി മക്കയിൽ വരേണ്ടവർക്കും വിലക്ക് ബാധകമാവില്ല. ജോലി ആവശ്യാർത്ഥം മക്കയിൽ വരുന്നവർ അതിന് പ്രത്യേക അനുമതി വാങ്ങണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP