Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ ചെറിയ പെരുന്നാൾ അവധി വർദ്ധിപ്പിച്ചു; പൊതുമേഖലാ തൊഴിലാളികൾക്ക് ഇത്തവണ പത്ത് ദിവസത്തെ അവധി

സൗദിയിൽ ചെറിയ പെരുന്നാൾ അവധി വർദ്ധിപ്പിച്ചു; പൊതുമേഖലാ തൊഴിലാളികൾക്ക് ഇത്തവണ പത്ത് ദിവസത്തെ അവധി

ർക്കാർ മേഖലയിൽ ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ അവധിയാണ് സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് പ്രഖ്യാപിച്ചത്.

ഇത്തവണ അവധി വർദ്ധിപ്പിത് പ്രവാസികൾ ഉൾപ്പെടെ എല്ലാവർക്കും ഏറെ ഗുണം ചെയ്യും.സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ താത്പര്യപ്രകാരമാണ് ചെറിയ പെരുന്നാളിന്റെ അവധി കൂട്ടിയത്. ശവ്വാൽ ഒമ്പതുവരെയായിരിക്കും സർക്കാർ ഓഫീസുകൾക്കും ജീവനക്കാർക്കുമുള്ള അവധി.

സിവിൽ, സൈനിക മേഖലകളിലുള്ള ജീവനക്കാർക്ക് ഉമ്മുൽഖുറ കലണ്ടർ അനുസരിച്ച് ശവ്വാൽ 10 ഞായറാഴ്ച (ജൂൺ 24 ) യായിരിക്കും ഈദ് അവധിക്കുശേഷം പ്രവൃത്തിദിവസം ആരംഭിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലുള്ളവർക്ക് താത്പര്യമനുസിച്ചാണ് അവധിദിനങ്ങൾ

ഈ മാസം 15 മുതൽ 23 വരെയാണ് അവധി. 24ന് ജീവനക്കാർ ഡ്യൂട്ടി പുനരാരംഭിക്കും. .ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരമാണ് അവധി. പെരുന്നാൾ അവധിക്കു ശേഷം ജൂൺ ഇരുപത്തിനാലിന് (ശവ്വാൽ പത്ത്) സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം പുനഃരാരംഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP