Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റംസാൻ തിരക്കേറി; മക്കയിലും മദീനയിലും ഹോട്ടൽ നിരക്ക് കുത്തനെ ഉയരുന്നു; ഹോട്ടൽ നിരക്കിൽ 50 ശതമാനം വരെ വർദ്ധനവ്

റംസാൻ തിരക്കേറി; മക്കയിലും മദീനയിലും ഹോട്ടൽ നിരക്ക് കുത്തനെ ഉയരുന്നു; ഹോട്ടൽ നിരക്കിൽ 50 ശതമാനം വരെ വർദ്ധനവ്

മക്ക : വിശുദ്ധ റമദാൻ തിരക്കേറിയതോടെ മക്കയിലും മദീനയിലും ഹോട്ടൽ നിരക്ക് കുത്തനെ ഉയരുന്നു. മക്കയിൽ ഹോട്ടൽ വാടക 80 ശതമാനം വരെ വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്.

ഹറമിനു സമീപമുള്ള ഹോട്ടലുകളിൽ ഒരു മുറിയുടെ ദിവസ വാടക 800 റിയാൽ മുതൽ 1,000 റിയാൽ വരെയായി ഉയർന്നു.ആഭ്യന്തര, അന്താരാഷ്ട്ര തീർത്ഥാടകരുടെ എണ്ണം വർധിച്ചതോടെയാണ് ഹോട്ടലുകൾ 50 ശതമാനത്തിലധികം വാടകയാണ് വർധിപ്പിച്ചത്.

മസ്ജിദുൽ ഹറമിലേക്ക് നടന്നുപോകാൻ കഴിയുന്ന ദൂരത്തുള്ള ഇടത്തരം ഹോട്ടലുകളിൽ ദിവസ വാടക 1500 റിയാലാണ്. മുൻകൂട്ടി ബുക്ക് ചെയ്തവർക്കല്ലാതെ പെരുന്നാൾ ദിവസം വരെ ഹോട്ടലുകളിൽ മുറികൾ ലഭ്യമല്ല. അതേസമയം ഹറമിൽ നിന്ന് മൂന്ന്, നാല് കിലോമീറ്റർ ചുറ്റളവിലുള്ള ഹോട്ടലുകളിൽ 40 ശതമാനം മുറികളെങ്കിലും ഒഴിവുണ്ട്.അവസാന പത്ത് ദിവസങ്ങളിൽ ഇഫ്താർ, അത്താഴം, താമസം എന്നിവ ഉൾപ്പെടെയുള്ള പാക്കേജിന് 29,000 റിയാൽ വരെയാണ് നിരക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP