Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ വിദേശികൾക്ക് ഇനി രണ്ട് തരം ഇഖാമ; നിക്ഷേപങ്ങൾ നടത്തുന്നവരടക്കം സൗദി സമ്പദ്ഘടനയെ പിന്തുണക്കുന്നവർക്ക് പ്രിവിലേജ്ഡ് ഇഖാമ അനുവദിക്കും

സൗദിയിൽ വിദേശികൾക്ക് ഇനി രണ്ട് തരം ഇഖാമ; നിക്ഷേപങ്ങൾ നടത്തുന്നവരടക്കം സൗദി സമ്പദ്ഘടനയെ പിന്തുണക്കുന്നവർക്ക് പ്രിവിലേജ്ഡ് ഇഖാമ അനുവദിക്കും

ന്യൂസ് ഡെസ്‌ക്‌

സൗദിയിലുള്ള വിദേശികൾക്ക് രണ്ട്തരം ഇഖാമ സമ്പ്രദായം നടപ്പാക്കുന്നു. മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗൺസിൽ ഇതുനുള്ള അംഗീകാരം നൽകി..നിക്ഷേപങ്ങൾ നടത്തുന്നവരടക്കം സൗദി സമ്പദ്ഘടനയെ പിന്തുണക്കുന്നവർക്കാകും ആദ്യ ഘട്ടത്തിൽ പ്രവിലേജ്ഡ് ഇഖാമകൾ അനുവദിക്കുക.

സൗദിയിൽ താമസിക്കുന്നവർക്ക് താമസരേഖ അഥവാ ഇഖാമ നിർബന്ധമാണ്. ഒരു വർഷത്തെ കാലാവധിയിലാണ് നിലവിൽ ആഭ്യന്തര മന്ത്രാലയം ഇഖാമകൾ അനുവദിക്കുന്നത്. പ്രിവിലേജ്ഡ് ഗണത്തിലുള്ള പുതിയ താമസ രേഖക്ക് പ്രത്യേക ആനുകൂല്യങ്ങളുണ്ടാകും.

രണ്ട് തരത്തിലാകും ഈ താമസ രേഖ അഥവാ ഇഖാമ. ഒന്ന് താൽക്കാലികമായി അനുവദിക്കുന്നവ. രണ്ട് ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്നവ. ഇത് സ്വന്തമാക്കുന്നവർക്ക് കുടുംബത്തിനൊപ്പം ബന്ധുക്കളേയും സൗദിയിലേക്ക് കൊണ്ടു വരാം. റിയൽ എസ്റ്റേറ്റ് വസ്തുക്കളും, വാഹനങ്ങളും സ്വന്തം പേരിലാക്കാം.

പ്രിവിലേജ് ഇക്കാമ ലഭിക്കുന്നവർക്ക് ഫാമിലി സ്റ്റാറ്റസ് ലഭിക്കും. ബന്ധുക്കൾക്ക് സന്ദർശന വിസയും ലഭിക്കും. സൗദിയിൽ റിയൽ എസ്റ്റേറ്റ് വസ്തുവകകൾ സ്വന്തമാക്കാനും ഗാർഹിക തൊഴിലാളികളെ കൊണ്ടുവരാനും അുവദിക്കും..

വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകർഷിക്കാനാണ് പദ്ധതി. ഉയർന്ന് ഇഖാമ ആർക്കൊക്കെ ലഭിക്കും എന്നതടക്കമുള്ള വിശദാംശങ്ങൾ വരും ദിനങ്ങളിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP