Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ ബാധിതരുടെ വിവരം റിപ്പോർട്ട് ചെയ്യാത്തവർക്ക് കടുത്ത ശിക്ഷ; ആറു മാസം ജയിൽ വാസവും ഒരു ലക്ഷം റിയാൽ പിഴയും; ലൈസൻസും നഷ്ടമാകും

കൊറോണ ബാധിതരുടെ വിവരം  റിപ്പോർട്ട് ചെയ്യാത്തവർക്ക് കടുത്ത ശിക്ഷ; ആറു മാസം ജയിൽ വാസവും ഒരു ലക്ഷം റിയാൽ പിഴയും; ലൈസൻസും നഷ്ടമാകും

ജിദ്ദ: കൊറോണ വൈറസ് ബാധിതരുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാത്ത ഡോക്ടർമാർക്ക് ആറു മാസം വരെ ജയിൽ ശിക്ഷയും ഒരു ലക്ഷം റിയാൽ പിഴയും ഈടാക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തുകൊറോണ വൈറസ് വ്യാപനം തടയാൻ മന്ത്രാലയം നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായാണ് വീഴ്ച വരുത്തുന്ന ഹെൽത്ത് പ്രാക്ടീഷണർമാർക്ക്  കടുത്ത ശിക്ഷ നൽകാൻ തീരുമാനമായിരിക്കുന്നത്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടും അത് അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാത്ത ഡോക്ടർമാർക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇത്തരക്കാർക്ക് ജയിൽ ശിക്ഷയും പിഴയും വിധിക്കുന്നതിനൊപ്പം തന്നെ അവരുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ഹെൽത്ത് മിനിസ്ട്രി അറിയിക്കുന്നു. രാജ്യത്തുകൊറോണ വൈറസ് തടയാൻ കടുത്ത നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ ഭാഗമായാണ് വൈറസ് ബാധിതരെ കണ്ടെത്തിയാൽ അക്കാര്യം ഉടൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറുക തന്നെ വേണം. ബന്ധപ്പെട്ട വകുപ്പിന് നേരിട്ടോ ഡോക്ടർ ജോലി ചെയ്യുന്ന സ്ഥാപനം മുഖേനയോ ഇക്കാര്യം അറിയിക്കാവുന്നതാണ്.

ഇക്കാര്യം അറിയിച്ചുകൊണ്ട് ഹെൽത്ത് മിനിസ്ട്രി എല്ലാ സ്ഥാപനങ്ങൾക്കും മെഡിക്കൽ പ്രാക്ടീഷണർമാർക്കും കത്ത് അയച്ചിട്ടുമുണ്ട്. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യുന്നതിൽ ആരും അലംഭാവം കാട്ടരുതെന്നും ഡോക്ടർമാരും മെഡിക്കൽ സ്ഥാപനങ്ങളും നിരന്തരം ജാഗ്രത പുലർത്തണമെന്നുമാണ് മിനിസ്ട്രിയുടെ പ്രസ്താവനയിൽ അറിയിക്കുന്നത്. റിയാദ് ഹെൽത്ത് അഫേഴ്‌സ് ജനറൽ ഡയറക്ടറേറ്റിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ശുപാർശ ചെയ്തിട്ടുള്ള തരത്തിൽ കൊറോണ വൈറസ് ബാധിതരുടെ കാര്യം റിപ്പോർട്ട് ചെയ്യാത്ത ഒരു സ്വകാര്യ ആശുപത്രിക്ക് കഴിഞ്ഞാഴ്ച ഒരു ലക്ഷം റിയാൽ പിഴ വിധിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP