Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്

വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്

ജിദ്ദ: വിദേശ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും മറ്റും വിശദീകരണം നൽകുന്നതിനായി ലേബർ മിനിസ്ട്രി പ്രത്യേക വെബ്‌സൈറ്റ് രൂപീകരിച്ചു.  എന്നു പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിൽ വിദേശ തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്. എന്തൊക്കെയാണ് തങ്ങളുടെ അവകാശങ്ങളെന്നും അവ ലഭ്യമാക്കാൻ എന്തൊക്കെ ചെയ്യണമെന്നും വെബ്‌സൈറ്റിൽ വ്യക്തമായി പറയുന്നു.

രാജ്യത്ത് തൊഴിൽ ഉടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാൻ ഇതുസഹായിക്കുമെന്ന് തൊഴിൽ മന്ത്രാലയം വക്താവ് വെളിപ്പെടുത്തി. പ്രധാനമായും തൊഴിലാളികൾക്കിടയിൽ ബോധവത്ക്കരണമാണ് വെബ്‌സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ അറബിയിൽ മാത്രം ലഭ്യമാകുന്ന പോർട്ടലിന്റെ ഇംഗ്ലീഷ് പതിപ്പ് തയാറായിക്കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ഇംഗ്ലീഷ് പതിപ്പ് വായനക്കാർക്ക് ലഭ്യമാകുമെന്നാണ് അറിയിപ്പ്.

തൊഴിൽ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്ത തൊഴിലാളികൾ പരക്കെ ചൂഷണത്തിന് വിധേയമാകുന്നു എന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വെബ്‌സൈറ്റ് രൂപകല്പന ചെയ്യാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. തൊഴിൽ കരാർ, പ്രവർത്തി സമയം, വേതന വ്യവസ്ഥകൾ, പരിശീലനം, കടമകളും ശിക്ഷണ വ്യവസ്ഥകളും, സ്ഥാപനത്തിൽ നിന്നു പിരിഞ്ഞുപോരുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ലീവ്, അച്ചടക്ക നടപടികൾ, തുടങ്ങിയവയെല്ലാം വ്യക്തമായി പോർട്ടലിൽ പ്രതിപാദിക്കുന്നുണ്ട്.

ശാരീരിക അവശതയുള്ളവർക്കും വനിതാജോലിക്കാർക്കും എന്നിവർക്കുള്ള പ്രത്യേക അവകാശങ്ങളെക്കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്. മാത്രമല്ല, തൊഴിൽ സ്ഥലങ്ങളിലെ ചൂഷണങ്ങളെക്കുറിച്ചോ തൊഴിലുടമയെക്കുറിച്ച് പരാതികളോ ഉള്ളവർക്ക് ഈ വെബ്‌സൈറ്റിലൂടെ പരാതി ബോധിപ്പിക്കാനും സാധിക്കും എന്നതാണ് മറ്റൊരു മെച്ചം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP