Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലെവി കുടിശ്ശിക ഇളവ് പ്രഖ്യാപിച്ചതോടെ ആനുകൂല്യം ലഭിക്കുക മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക്; 19മുതൽ അപേക്ഷിക്കാം

ലെവി കുടിശ്ശിക ഇളവ് പ്രഖ്യാപിച്ചതോടെ ആനുകൂല്യം ലഭിക്കുക മൂന്നര ലക്ഷം സ്ഥാപനങ്ങൾക്ക്; 19മുതൽ അപേക്ഷിക്കാം

റിയാദ്: നിതാഖാത്ത് വ്യവസ്ഥയിൽ ഒരു വർഷമായി പ്ലാറ്റിനം, പച്ച കാറ്റഗറിയിൽപെട്ട സ്ഥാപനങ്ങൾക്ക് ലെവി കുടിശ്ശിക ഒഴിവാക്കിയ പദ്ധതി മൂന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടും. സ്വകാര്യ മേഖലയിൽനിന്ന് വ്യാപകമായ സ്വാഗതമാണ് പദ്ധതിക്ക് ലഭിച്ചത്

ലെവി കുടിശ്ശിക ഇളവിനുള്ള അപേക്ഷകൾ ഫെബ്രുവരി 19 ചൊവ്വാഴ്‌ച്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിന്റ്റെ കീഴിലുള്ള 'തഹ്ഫീസ്' പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കാനായി അഞ്ച് നിബന്ധനകളാണ് മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുള്ളത് ,സ്ഥാപനത്തിന്റ്റെ കോമേഴ്‌സ്യൽ രജിസ്ട്രേഷൻ കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖാത്തിൽ പ്ലാറ്റിനം, പച്ച ഗണത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കിൽ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുക എന്നിവയാണ് പ്രധാന നിബന്ധനകൾ. ബാങ്ക് വിവരങ്ങൾ നേരത്തെ മന്ത്രാലയത്തിന്റ്റെ പോർട്ടലിൽ നൽകിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് അക്കൗണ്ട്‌സ് രേഖകൾ ചേർത്തു കൊണ്ട് വിവരങ്ങൾ നൽകാവുന്നതാണ്..അപേക്ഷ ഫയലിൽ സ്വീകരിച്ചാൽ സ്ഥാപനത്തിന് മൊബൈൽ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ലെവി പ്രാബല്യത്തിലാകും മുമ്പെ ഇഖാമ പുതുക്കി ലെവിയിൽനിന്ന് ഒഴിവാകാൻ ശ്രമിച്ച തൊഴിലാളികൾ ഉള്ള കമ്പനികൾക്കാണ് തൊഴിൽ മന്ത്രാലയം ലെവി ഇൻവോയ്സ് നൽകിയിരുന്നത്. ഈ കുടിശ്ശിക മാത്രമാണ് ഈ പദ്ധതിയിലൂടെ ഒഴിവാക്കിയിരിക്കുന്നത്. ലെവി ഈടാക്കുന്നത് ഇനിയും തുടരും

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP