Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരുവുകളിലും പാർക്കുകളിലും ബീച്ചുകളിലും മാലിന്യം വലിച്ചെറിയരുത്; പൊതുസ്ഥലം മലിനപ്പെടുത്തുന്നവർക്ക് 200 റിയാൽ പിഴ പ്രഖ്യാപിച്ച് ഈസ്റ്റേൺ പ്രൊവിൻസ്

തെരുവുകളിലും പാർക്കുകളിലും ബീച്ചുകളിലും മാലിന്യം വലിച്ചെറിയരുത്; പൊതുസ്ഥലം മലിനപ്പെടുത്തുന്നവർക്ക് 200 റിയാൽ പിഴ പ്രഖ്യാപിച്ച് ഈസ്റ്റേൺ പ്രൊവിൻസ്

ജിദ്ദ: കാറിൽ യാത്ര ചെയ്യുമ്പോൾ പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർ ഇനി സൂക്ഷിക്കുക. പൊതുസ്ഥലം മലിനപ്പെടുത്തുന്നവർക്ക് കടുത്ത പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് ഈസ്റ്റേൺ പ്രൊവിൻസ്. തെരുവുകൾ, പാർക്കുകൾ, ബീച്ചുകൾ പോലെയുള്ള പൊതുസ്ഥലങ്ങളിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരിൽ നിന്ന് 200 റിയാൽ പിഴ ഈടാക്കുമെന്ന് ഈസ്റ്റേൺ പ്രൊവിൻസ് മേയർ ഫഹദ് അൽ ജുബൈൽ വ്യക്തമാക്കി.

കാറിലും മറ്റും യാത്ര ചെയ്യുന്നവർ മാലിന്യം പുറത്തേക്ക് വലിച്ചെറിയുന്നത് നിത്യകാഴ്ചയാണെന്നും പൊതുസ്ഥലം മാലിന്യപ്പെടുത്തുന്നതിന്റെ പേരിൽ ഇത്തരക്കാരിൽ നിന്ന് പിഴ ഈടാക്കുമെന്നും മേയർ വ്യക്തമാക്കി. വൃത്തിയുള്ള പരിസരം ലക്ഷ്യമിട്ട് ഈസ്റ്റേൺ പ്രൊവൻസിൽ കാമ്പയിന് തുടക്കമായിട്ടുണ്ട്. സംസ്ഥാനം വൃത്തിയായി സൂക്ഷിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പട്രോൾ പൊലീസുകാർ, ഇൻസ്‌പെക്ടർമാർ, ട്രാഫിക് ഓഫീസർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കാമ്പയിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ 90,000ത്തിലധികം ആൾക്കാർ പങ്കെടുത്തു. പബ്ലിക്, സ്വകാര്യ ഇൻസ്റ്റിറ്റിയൂഷനുകൾ, കമ്യൂണിറ്റി മെമ്പർമാർ, ബിസിനസ് ഉടമകൾ തുടങ്ങിയവരെല്ലാം തന്നെ സംസ്ഥാനം വൃത്തിയായി കാത്തുസൂക്ഷിക്കുന്നത് കടപ്പെട്ടവരാണെന്നും ഇതിൽ നിന്ന് ആരും പിന്നോട്ടു മാറി നിൽക്കരുതെന്നും മേയർ പരിപാടിക്കിടെ ഉത്‌ബോധിപ്പിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP