Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർ നന്നാക്കുമ്പോൾ ഗിയർ ബോക്‌സ് തലയിൽ വീണ് കോഴിക്കോട് സ്വദേശി മരിച്ചു

കാർ നന്നാക്കുമ്പോൾ ഗിയർ ബോക്‌സ് തലയിൽ വീണ് കോഴിക്കോട് സ്വദേശി മരിച്ചു

ജിദ്ദ: ബഹ്‌റയിൽ കാർ നന്നാക്കവേ ഗിയർ ബോക്‌സ് തലയിൽ വീണ് കോഴിക്കോട് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. തേഞ്ഞിപ്പലം കടക്കാട്ടുപാറ റോഡിലെ മുദ്ര കോർണറിൽ മേലേപറമ്പിൽ വീട്ടിൽ വാകേരി പെരുംതോട്ടത്തിൽ മോഹനദാസൻ (42) ആണ് മരിച്ചത്.

ബഹ്‌റയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന മോഹനദാസൻ കാറിനടയിൽ കിടന്ന് ഗിയർബോക്‌സ് അഴിച്ചു മാറ്റവേ തലയിൽ വീഴുകയായിരുന്നു. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കേയാണ് ദുരന്തം സംഭവിച്ചത്. ഒന്നര വർഷം മുമ്പാണ് മോഹനദാസൻ ജിദ്ദയിൽ എത്തുന്നത്. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

ഭാര്യ തങ്കമണി, മക്കൾ മിഥുൻദാസ് (യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്‌കൂൾ), കാവ്യ (തേഞ്ഞിപ്പലം എയുപി സ്‌കൂൾ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP