Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നജ്‌റാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

നജ്‌റാനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

ഖമീസ് മുശൈത്: നജ്‌റാനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം മങ്കട കടന്നമണ്ണ കാത്തോടി മുഹമ്മദ് മൗലവിയുടെ മകൻ ഫിറോസ് ഖാൻ (28) ആണ് മരിച്ചത്. നജ്‌റാനിൽ നിന്നും ഖമീസിലേക്കുള്ള യാത്രമധ്യേയാണ് ബുധനാഴ്ച രാവിലെ എട്ടോടെ അപകടമുണ്ടാകുന്നത്. മൂന്നു വർഷമായി ഖമീസിൽ സനാ ഇയ്യയിലുള്ള ടയർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ഫിറോസ്.

ഫിറോസ് ഖാനൊപ്പം വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയിരിക്കുന്ന ഭാര്യ ജാസിറയും ഒന്നര വയസുള്ള മകൻ ഇസാൻ ഖാനും നാട്ടിലേക്കു മടങ്ങുന്നതിന്റെ തലേ ദിവസമാണ് അപകടം സംഭവിക്കുന്നത്. സംഭവസ്ഥലത്തു വച്ചു തന്നെ ഫിറോസ് ഖാൻ മരിച്ചതായാണ് വിവരം. മൃതദേഹം നജ്‌റാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ് പരേതയായ കുഞ്ഞാച്ചുമ്മ. സഹോദരങ്ങൾ അമാനുള്ള, സുഹ്‌റ, ഹഫ്‌സത്ത്, ഹസീന, ബുഷ്‌റ. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP