Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളിയെ കാത്ത് വീണ്ടും വാഹനാപകടം; ജിദ്ദയിൽ വാൻ ട്രയിലറിലിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

മലയാളിയെ കാത്ത് വീണ്ടും വാഹനാപകടം; ജിദ്ദയിൽ വാൻ ട്രയിലറിലിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

ജിദ്ദ: സൗദിയിൽ ഉണ്ടാകുന്ന റോഡപകടങ്ങളിൽ പൊലിയുന്നവരിൽ മലയാളികളും നിരവധി. ദിനംപ്രതി ഉണ്ടാകുന്ന അപകട വാർത്തകളിൽ മലയാളികളും ഉൾപ്പെടുന്നത് സ്ഥിരം സംഭവമായി മാറുകയാണ്. കഴിഞ്ഞ ദിവസം ജിദ്ദയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി വടക്കുവീട്ടിൽ ഹുസൈൻ (40) ആണ് മരിച്ചത്.

ഹുസൈൻ സഞ്ചരിച്ചിരുന്ന വാൻ ജിദ്ദ മക്ക റോഡിൽ വച്ച് ഒരു ട്രെയ്‌ലറിനു പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹുസൈന് ഒപ്പമുണ്ടായിരുന്ന മലയാളി ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകട മരണങ്ങളിൽപ്പെട്ട് നിനച്ചിരിക്കാതെ ഉണ്ടാകുന്ന വേർപാടുകൾ സൗദിയിലെ മലയാളി സമൂഹത്തിന് തീരാ ദു: ഖമായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP