Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമലംഘകരെ പിടികൂടാൻ ജിദ്ദ ഹൈവേകളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും; ഗതാഗതം സുഗമമാക്കാനുള്ള പദ്ധതികളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

നിയമലംഘകരെ പിടികൂടാൻ ജിദ്ദ ഹൈവേകളിൽ കൂടുതൽ കാമറകൾ സ്ഥാപിക്കും; ഗതാഗതം സുഗമമാക്കാനുള്ള പദ്ധതികളുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

ജിദ്ദ: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാൻ ജിദ്ദ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. സിറ്റിയുടെ പ്രധാന റോഡുകളിലെല്ലാം തന്നെ ക്യാമറകൾ സ്ഥാപിക്കും. ഇതിനോടനുബന്ധിച്ച് 20 പുതിയ ക്യാമറകളാണ് വ്യത്യസ്ത റോഡുകളിൽ വച്ചിട്ടുള്ളത്. അൻഡാലസ്, തഹ്ലിയ, ഉം അൽ ഖുറ, ഫലസ്തീൻ, ഹരാമൈൻ, ക്രൗൺ പ്രിൻസ്, ഹെയിൽ സ്ട്രീറ്റ് തുടങ്ങിയ റോഡുകളിലാണ് നിലവിൽ കൂടുതലായി ക്യാമറകൾ പിടിപ്പിച്ചത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കും.

കൂടാതെ അടുത്ത ദിവസങ്ങളിലായി തഹ്ലിയ, ഹരാമൈൻ, അമിർ മജീദ്, കിങ് അബ്ദുള്ള, അൽ സുലൈമന്യാഹ് സ്ട്രീറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിൽ ട്രാഫിക് ജാമുകൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന്  ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ വസ്ലാല്ലാ അൽ ഹർബി വ്യക്തമാക്കി. പലയിടങ്ങളിലും അനാവശ്യ റൗണ്ട് എബൗട്ടുകൾ നീക്കം ചെയ്ത് റോഡുകൾ വീതിയുള്ളതാക്കി മാറ്റിയിട്ടുണ്ട്.

കൂടാതെ നിയമംലംഘിച്ച് തിരക്കേറിയ സമയങ്ങളിൽ നഗരത്തിലേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവർമാരിൽ നിന്നും പിഴ ഈടാക്കുന്നുമുണ്ട്. ഇവയെല്ലാം മെച്ചപ്പെട്ട ട്രാഫിക് സംവിധാനത്തിന് വഴി തെളിക്കുന്നുണ്ടെന്നും അൽ ഹർബി ചൂണ്ടിക്കാട്ടി. മാത്രമല്ല അടുത്ത കാലത്ത് 250 ട്രാഫിക് പട്രോളിംഗും പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീർത്ഥാടകരെക്കൊണ്ട് നഗരം നിറയുന്നതിനു മുമ്പു തന്നെ ഗതാഗതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് ട്രാഫിക്ക് ഡിപ്പാർട്ട്‌മെന്റ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP