Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകും; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ; അനുവദിച്ചതിലും അധികം യാത്രക്കാരെ കയറ്റുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴ ഇരട്ടിയാക്കി

പരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകും; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ; അനുവദിച്ചതിലും അധികം യാത്രക്കാരെ കയറ്റുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴ ഇരട്ടിയാക്കി

റിയാദ്: രാജ്യത്തെ പരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാ കുമെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് എട്ടിന് ചേർന്ന മന്ത്രിസഭ അംഗീകരിച്ചതനുസരിച്ച് നടപ്പാക്കുന്ന പരിഷ്‌കാരത്തിൽ നിയമലംഘനങ്ങൾക്കുള്ള നിരക്ക് ഇരട്ടിയിലധികമായി വർധിപ്പിച്ചിട്ടുണ്ട്.

റെയിൽവെ ട്രാക്കിൽ വാഹനം നിർത്തൽ, വാഹനത്തിൽ നിശ്ചിത എണ്ണത്തിലുപരി യാത്രക്കാരെ കയറ്റൽ, അധികൃതർ ആവശ്യപ്പെടുമ്പോൾ ൈഡ്രവിങ് ലൈസൻസോ പെർമിറ്റോ കാണിക്കാതിരിക്കൽ, നമ്പർ പ്‌ളേറ്റ് കൂടാതെ വാഹനമോടിക്കൽ, ബൈക്ക് ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കാതിരിക്കൽ, ലൈസൻസോ പെർമിറ്റോ പണയംവെക്കൽ എന്നിവക്ക് ആയിരം മുതൽ രണ്ടായിരം റിയാൽ വരെയാണ് പിഴ ചുമത്തുക.

സിഗ്‌നൽ മുറിച്ചുകടക്കൽ, കൃത്രിമ നമ്പർ പ്‌ളേറ്റ് ഉപയോഗിച്ച് വാഹനമോടിക്കൽ, നിയമാ നുസൃതമല്ലാത്ത നമ്പർ പ്‌ളേറ്റ് ഉപയോഗിക്കൽ, ഔദ്യോഗിക വാഹനങ്ങളുടെയോ എമർജൻസി വാഹനങ്ങളുടെയോ ചിഹ്നം കൃത്രിമമായി ഉപയോഗിക്കൽ, സ്‌കൂൾ ബസ് കുട്ടികളെ ഇറക്കുമ്പോഴോ കേറ്റുമ്പോഴോ മറികടക്കൽ, റോഡിൽ സ്ഥാപിച്ച ട്രാഫിക് അടയാളങ്ങൾ എടുത്തുകളയൽ, പരിശോധനക്ക് ആവശ്യപ്പെടുമ്പോൾ നിർത്താതിരിക്കൽ, സ്വഭാവ വിരുദ്ധമായ ചിഹ്നങ്ങൾ വാഹനത്തിൽ സ്ഥാപിക്കൽ എന്നിവക്ക് 3,000 മുതൽ 6,000 റിയാൽ വരെ പിഴയും വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.

അനുഛേദം ഏഴിൽ പരമാർശിക്കുന്ന വാഹനം തിരിച്ചറിയാനുള്ള അടിസ്ഥാന അടയാളങ്ങൾ മായ്ച്ചുകളയൽ, മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ട് വാഹനമോടിക്കൽ, അനുമതി കൂടാതെ റോഡിൽ പണിയെടുപ്പിക്കൽ എന്നിവക്ക് 5,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴയും വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ. അപകടം നടന്ന സ്ഥലത്ത് വാഹനം നിർത്താതിരിക്കുകയോ പരിക്കേറ്റവർക്ക് ആവശ്യമായ സേവനം നൽകുകയോ ചെയ്യാതിരുന്നാൽ 10,000 റിയാൽ പിഴയും മൂന്ന് മാസം തടവും അല്‌ളെങ്കിൽ രണ്ടും ഒന്നിച്ചും ശിക്ഷ ലഭിക്കും

സൗദി ട്രാഫിക് നിയമത്തിലെ അനുഛേദം അഞ്ച്, ആറ്, ഏഴ് എന്നിവയിലാണ് മുഖ്യമായും പരിഷകരണം വരുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP