Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഴക്കം ചെന്ന ബസുകൾക്ക് സൗദിയിൽ വിലക്ക്; മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഹജ്ജ് തീർത്ഥാടകരുമായി എത്തിയ ബസുകൾ പിടികൂടി

പഴക്കം ചെന്ന ബസുകൾക്ക് സൗദിയിൽ വിലക്ക്; മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത ഹജ്ജ് തീർത്ഥാടകരുമായി എത്തിയ ബസുകൾ പിടികൂടി

മക്ക: മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ മക്കയിലേക്ക് ഹജ്ജ് തീർത്ഥാടകരുമായി എത്തിയ ചെറുതും വലുതുമായ 32 ബസുകൾ മക്ക ട്രാഫിക് പൊലീസ് പിടികൂടി. പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ സൗദിയിൽ പ്രവേശിക്കുന്നത് കഴിഞ്ഞ ദിവസം മുതൽ വിലക്കിയതിനെത്തുടർന്നാണ് ഈ നടപടിയുണ്ടായത്. സുരക്ഷിതമല്ലാത്ത ബസ് യാത്രയിലൂടെ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നത് തടയുന്നതിനായി ഈ വർഷം മുതൽ നടപടി സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നതാണ്.

ഉപയോഗത്തിന് പറ്റിയ മെച്ചപ്പെട്ട അവസ്ഥയിലല്ലാത്തതും റോഡ് ലൈസൻസ് ഇല്ലാത്തതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. അയർരാജ്യങ്ങളിൽ നിന്നു സൗദി അറേബ്യയിലേക്കു വരുന്നതോ ഇതുവഴി കടന്നുപോകുന്നതോ ആയ യാത്രാ വാഹനങ്ങൾക്കും ചരക്കുവാഹനങ്ങൾക്കും പത്തുവർഷത്തിലധികം പഴക്കമുണ്ടായിരിക്കരുത് എന്നതാണ് നിയമം. ഹജ്ജ് യാത്രക്കാരുടെ സുരക്ഷയ്ക്കും റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് ട്രാഫിക് കോഓർഡിനേഷൻ ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹസൻ അൽ സാബി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP