Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ഹെൽപ് ഡെസ്‌ക്ക്കൾ ആരംഭിച്ചു

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി ഹെൽപ് ഡെസ്‌ക്ക്കൾ ആരംഭിച്ചു

ദമ്മാം: വോട്ടർ പട്ടികയിൽ പേര് ചേർക്കുവാനുള്ള കാലാവധി ഒരുമാസം കൂടി നീട്ടി നൽകണമെന്ന് ഓ ഐ സി സി ദമാം റീജിണൽ കമ്മറ്റി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപെട്ടു. വോട്ടർ പട്ടികയിൽ ഓൺ ലൈൻ വഴി പേര് ചേർക്കുന്നതിന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി ഹെൽപ്പ് ലൈൻ ഡെസ്‌ക്കുകൾ ആരംഭിച്ചു.

ദമ്മാം ബദർ അൽ റാബി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി അംഗം സി അബ്ദുൾ ഹമീദ് ഹെൽപ് ഡെസ്‌ക് ഉൽഘാടനം ചെയ്തു.റീജിണൽ കമ്മറ്റി പ്രസിഡണ്ട്  ബിജു കല്ലുമല അധ്യക്ഷത വഹിച്ചു. കീർ ഹുസൈൻ സ്വാഗതവും ശിഹാബ് കായംകുളം നന്ദിയും പറഞ്ഞു. ഓ ഐ സി സി നേതാക്കളായ  രമേശ് പാലക്കാട്, അഷ്‌റഫ് മൂവാറ്റുപുഴ, ഇ കെ സലിം, ുരേഷ് കുന്നം, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ബിജു കണ്ണൂർ, ശിഹാബ് കായംകുളം, റഫീക്ക് കൂട്ടിലങ്ങാടി, റഷീദ് ഇയ്യാൽ, ഷംസു കൊല്ലം, നബീൽ നെയ്തല്ലൂർ, വിവിധ ജില്ലാ ഏരിയ കമ്മറ്റി പ്രസിഡന്റ്  മാർ എന്നിവർ സംബന്ധിച്ചു.

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള കാലാവധി നീട്ടണമെന്ന്  ആവശ്യ പെടുന്ന പ്രമേയം ജനറൽ സെക്രട്ടറി ഇ കെ സലിം അവതരിപ്പിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ കേന്ദ്രങ്ങളിലായി താഴെ പറയുന്ന നമ്പരുകളിൽ ബെന്ധപെട്ടാൽ അതിനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.

പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപെടാവുന്നതാണ്  ദമ്മാം സക്കീർ ഹുസൈൻ(05029118266), ചന്ദ്ര മോഹൻ(0507983058), ഷംസു കൊല്ലം(0564905720), അല കോബാർ നൈസാം കോട്ടയം(0541778599), സക്കീർ പറമ്പിൽ(0502911826), റഹിമ ലിജോഷ്(0538706646) കബീർ കോടത്തൂർ(0503585476), ജുബൈൽ വിൽസൻ തടത്തിൽ(0502621786) ,ഇന്ടസ്റ്രിയൽ വേ എസ്ടാബ്ലിഷ്‌മെന്റ്‌റ്(3632734), മഹാസിൻഅൽ ഹസ  ഷിബു ബഷീർ(0530670294), തുളസിധരൻ(0502139250), സിയാത്ത് സാദിക്ക്(0551913450), റഷീദ് ഇയ്യാൽ(0568422355). എല്ലാ പ്രവാസികളും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ഓ ഐ സി സി ദമ്മാം റീജിണൽ കമ്മറ്റി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP