Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈനായി സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയാൽ പിഴ ഉറപ്പ്; പിഴ രണ്ടു ലക്ഷം റിയാൽ വരെ; ജൂവലറികൾക്ക് തൊണ്ണൂറായിരം റിയാൽ വരെയും പിഴ

സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈനായി സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയാൽ പിഴ ഉറപ്പ്; പിഴ രണ്ടു ലക്ഷം റിയാൽ വരെ; ജൂവലറികൾക്ക് തൊണ്ണൂറായിരം റിയാൽ വരെയും പിഴ

സ്വന്തം ലേഖകൻ

റിയാദ്:സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈനായി സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയാൽ രണ്ടു ലക്ഷം റിയാൽ പിഴ. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജൂവലറികൾക്ക് തൊണ്ണൂറായിരം റിയാൽ പിഴ ഈടാക്കുമെന്നും നടത്തിപ്പുകാർക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

എന്നാൽ ലൈസൻസുള്ള ജൂവലറികളെ ഓൺലൈനായി സ്വർണ്ണാഭരണങ്ങൾ വിപണനം നടത്തുന്നതിന് അനുവദിക്കും.എന്നാൽ ഓൺലൈനായി വിൽപ്പന നടത്തുന്ന ആഭരണങ്ങൾ തൂക്കം പരിശോധിച്ചു ഉറപ്പു വരുത്തുന്നതിന്, ഉപഭോക്താവിന് കൈമാറേണ്ടത് ജ്വവല്ലറിയിൽ വച്ചായിരിക്കണം എന്ന വ്യവസ്ഥയുണ്ട്

ഓൺലൈനായി സ്വർണ്ണാഭരണങ്ങളും അമൂല്യ ലോഹങ്ങളും രത്നക്കല്ലുകളും വിൽപ്പന നടത്തുന്നവർക്ക് രണ്ടു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു.

വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ ആഭരണ നിർമ്മാണ-വിൽപ്പന മേഖലയിൽ പ്രവർത്തിക്കുന്നതിനും വിലക്കുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജൂവലറികൾക്ക് തൊണ്ണൂറായിരം റിയാൽ പിഴയും നടത്തിപ്പുകാർക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP