Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി സൗജന്യ പാർക്കിങ് ഇല്ല; ജിദ്ദയിലും ഇലക്ട്രോണിക് പെയ്ഡ് പാർക്കിങ് സൗകര്യമായി

ഇനി സൗജന്യ പാർക്കിങ് ഇല്ല; ജിദ്ദയിലും ഇലക്ട്രോണിക് പെയ്ഡ് പാർക്കിങ് സൗകര്യമായി

ജിദ്ദ: ഇലക്ട്രോണിക് പെയ്ഡ് പാർക്കിങ് സൗകര്യം ജിദ്ദയിലും പ്രാവർത്തികമായി. ബലദ് ഭാഗത്തേക്ക് വാഹനമോടിക്കുന്നവർക്കാണ് ഈ സൗകര്യം തുടക്കത്തിൽ പ്രാബല്യത്തിലാകുന്നത്. മുനിസിപ്പാലിറ്റി പ്രത്യേകം തയാറാക്കിയ പെയ്ഡ് പാർക്കിങ് ഏരിയകളിൽ മാത്രമേ ഇനി വാഹനം നിർത്തിയിടാൻ സാധിക്കൂ. പദ്ധതി കൂടുതൽ വ്യാപകമാകുന്നതോടെ ജിദ്ദ നഗരത്തിൽ സൗജന്യ പാർക്കിങ് സംവിധാനം പാടേ ഇല്ലാതാകും.

ബലദ് മേഖലയിലേക്കുള്ളവർക്ക് ചൊവ്വാഴ്ച മുതൽ ഇലക്ട്രോണിക് പെയ്ഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു. മണിക്കൂറിന് അനുസരിച്ചാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. ഇലക്ട്രോണിക് പെയ്ഡ് പാർക്കിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി 39 മീറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചുവപ്പും നീലയും നിറത്തിൽ പെയിന്റ് ചെയ്തവയാണിവ. കഴിഞ്ഞമാസം ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഇലക്ട്രോണിക് പാർക്കിങ് സോണിൽ വാഹനം പാർക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നവർ പേ ആൻഡ് ഡിസ്‌പ്ലേ മെഷീനിൽ നിന്നു തന്നെ ടിക്കറ്റ് വാങ്ങണം. ടിക്കറ്റിൽ കാണിച്ചിരിക്കുന്ന നമ്പരിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യണം. മണിക്കൂറിന് മൂന്നു റിയാലാണ് ഫീസ്. 50 ഹലാലയുടെ നാണയം മെഷീനിൽ നിക്ഷേപിച്ചോ ഇലക്ട്രോണിക് അക്കൗണ്ട് വഴിയോ, ഇ വാലറ്റ് സംവിധാനം വഴിയോ നിശ്ചിത സമയത്തേക്ക് പാർക്കിങ് ഫീസ് അടയ്ക്കാം.

ടിക്കറ്റിൽ കാണിച്ചിരിക്കുന്ന സ്ഥലത്തു തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യണം. അത് ഡാഷ് ബോർഡിൽ പ്രദർശിപ്പിക്കുകയും വേണം. സമയം തീരുന്നതിനു മുമ്പ് വാഹനവുമായി സ്ഥലം വിടുകയും വേണമെന്നാണ് നിർദ്ദേശം. പാർക്കിങ് നിയമങ്ങൾ തെറ്റിക്കുന്നവരുടെ വാഹനങ്ങൾ മുനിസിപ്പാലിറ്റി പിടിച്ചെടുക്കും. വാഹനം തിരിച്ചു കിട്ടണമെങ്കിൽ പിഴയായി 50 റിയാലും ക്രെയിനിന്റെ ചെലവിലേക്ക് 100 റിയാലും അടയ്‌ക്കേണ്ടി വരും. ഇത്തരം പാർക്കിങ് മേഖലകളിൽ നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP