Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റോഡരികിൽ കിടന്നു കിട്ടിയത് 10,000 റിയാൽ അടങ്ങുന്ന പേഴ്‌സ്; റെസ്റ്റോറന്റ് ജീവനക്കാരനായ ശറഫുദ്ദീന്റെ സത്യസന്ധതയ്ക്ക് കയ്യടിച്ച് സൗദി മലയാളികൾ

റോഡരികിൽ കിടന്നു കിട്ടിയത് 10,000 റിയാൽ അടങ്ങുന്ന പേഴ്‌സ്; റെസ്റ്റോറന്റ് ജീവനക്കാരനായ ശറഫുദ്ദീന്റെ സത്യസന്ധതയ്ക്ക് കയ്യടിച്ച് സൗദി മലയാളികൾ

സ്വന്തം ലേഖകൻ

റിയാദ്: റോഡരികിൽ നിന്ന് വീണുകിട്ടിയ 10,000 റിയാൽ അടങ്ങുന്ന പേഴ്‌സ് ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് മലയാളി യുവാവ്. കേരളാ റെസ്റ്റോറന്റ് ജീവനക്കാരനായ ശറഫുദ്ദീന്റെ സത്യസന്ധതയ്ക്ക് കയ്യടി നൽകുകയാണ് സൗദി മലയാളികൾ ഇപ്പോൾ. പേഴ്‌സിൽ പണത്തിനു പുറമെ ഇഖാമയും ഡ്രൈവിങ് ലൈസൻസും ഉണ്ടായിരുന്നു. ഇതിൽ നിന്നുമാണ് ശറഫുദ്ദീൻ പേഴ്‌സിന്റെ ഉടമസ്ഥനെ കണ്ടെത്തിയത്. മലപ്പുറം ചുങ്കത്തറ സ്വദേശിയാണ് ശറഫുദ്ദീൻ.

വഴിയരികിൽ നിന്നുമാണ് ശറഫുദ്ദീനു പേഴ്‌സ് ലഭിച്ചത്. ഉടമസ്ഥനെ ഉടൻ തന്നെ അവിടെയെല്ലാം പരതിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ ബഖാലയിലെ ജീവനക്കാരോട് കാര്യം പറയുകയും പണവും രേഖകളും അടങ്ങിയ പേഴ്സ് അവിടെ ഏൽപിക്കുകയും ചെയ്തു. ലോക്ഡൗൺ കാരണം റസ്റ്റോറന്റ് അവധിയാണ്. അതുകൊണ്ടാണ് പേഴ്‌സ് ബഖാലയിൽ ഏൽപിച്ചത്.

മൂന്നു ദിവസത്തിന് ശേഷം യഥാർത്ഥ ഉടമസ്ഥൻ പേഴ്‌സ് അന്വേഷിച്ച് നടന്ന കൂട്ടത്തിൽ ആ ഭാഗത്തും ബഖാലയിലുമെത്തി. ബഖാല ജീവനക്കാർ ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് ശറഫുദ്ദീൻ അവിടെയെത്തി അത് യഥാർഥ ഉടമസ്ഥൻ തന്നെയാണെന്ന് ഉറപ്പിച്ച ശേഷം പഴ്‌സ് മടക്കി നൽകി. വടക്കേ ഇന്ത്യക്കാരനായിരുന്നു ഉടമ. നിറകണ്ണുകളോടെ പഴ്സ് ഏറ്റുവാങ്ങിയ ഉടമ ശറഫുദ്ദീന് ചെറിയ സമ്മാനവും നൽകി ആശ്ലേഷിച്ചു. രണ്ടര വർഷമായി ഹോട്ടൽ ജീവനക്കാരനാണ് ശറഫുദ്ദീൻ. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP