Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗദിയിലേക്ക് എഞ്ചിനിയറിങ് വിസ ലഭിക്കാൻ ഇനി യോഗ്യതാ പരീക്ഷ നിർബന്ധം; വ്യാജ ബിരുദക്കാർക്ക് തടയിടാനുറച്ച് അധികൃതർ

സൗദിയിലേക്ക് എഞ്ചിനിയറിങ് വിസ ലഭിക്കാൻ ഇനി യോഗ്യതാ പരീക്ഷ നിർബന്ധം; വ്യാജ ബിരുദക്കാർക്ക് തടയിടാനുറച്ച് അധികൃതർ

ജിദ്ദ; എൻജിനീയറിങ് ബിരുദധാരികൾക്കു സൗദിയിൽ യോഗ്യതാപരീക്ഷ വരുന്നു. പ്രവാസികൾക്കും എൻജിനീയറിങ് വീസ വേണമെങ്കിൽ പരീക്ഷ ജയിക്കേണ്ടിവരും. 1200 വിദേശികൾ വ്യാജ ബിരുദങ്ങളുമായി ജോലിചെയ്യുന്നതായി സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് നേരത്തെ കണ്ടെത്തിയ പശ്ചാത്തലത്തിലാണു യോഗ്യതാപരീക്ഷയ്ക്കുള്ള തീരുമാനം.

നാഷനൽ സെന്റർ ഫോർ അസെസ്‌മെന്റ് ഇൻ ഹയർ എജ്യൂക്കേഷനുമായി (ഖിയാസ്) പരീക്ഷയുടെ വിശദാംശങ്ങൾ സംബന്ധിച്ചു ധാരണയായതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിലെ എൻജിനീയറിങ് ഓഫിസസ് മേധാവി തലാൽ സമർഖന്ദി അറിയിച്ചു.

രണ്ടു തരത്തിലുള്ള പരീക്ഷകളുണ്ടാകും. പുതുതായി പഠിച്ചിറങ്ങുന്നവർക്കുള്ള പരീക്ഷയാണ് ഒന്ന്. 10 വർഷം സർവീസുള്ളവർക്കു പ്രോജക്ട് ഡയറക്ടർ തസ്തികയിലേക്കു പരിഗണിക്കപ്പെടാനുള്ള അഭിരുചിപരീക്ഷയാണു രണ്ടാമത്തേത്. സൗദിയിൽ രണ്ടു ലക്ഷം എൻജിനീയറിങ് ബിരുദധാരികളുണ്ടെന്നാണു കണക്ക്. ഇവരിൽ 75 % പേരും വിദേശികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP