Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ വൻ നാശനഷ്ടം വിതച്ച കനത്ത മഴയിൽ എട്ട് മരണം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

സൗദിയിൽ വൻ നാശനഷ്ടം വിതച്ച കനത്ത മഴയിൽ എട്ട് മരണം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ജിദ്ദ: ജിദ്ദ ഉൾപ്പെടെ സൗദിയുടെ പലഭാഗത്തും പെയ്യുന്ന കോരിച്ചൊരിയുന്ന മഴ കനത്ത നാശനഷ്ടമാണ് വിതച്ചത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം 22 സെന്റി മീറ്റർ മഴയാണ് പെയ്തത്. വ്യാപക നാശം വിതച്ച മഴയിൽ ജിദ്ദയിലെ പല താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ഇതുവരെ എട്ട് മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ജിദ്ദയിലും മദീനയിലും മൂന്നും യാമ്പുവിൽ രണ്ടു പേരുടേയും മരണമാണ് സ്ഥിരീകരിച്ചത്. ഹാഇലിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കുട്ടിയെ സിവിൽ ഡിഫൻസ് രക്ഷിച്ചു.

കനത്ത മഴയിൽ നിരവധി വാഹനാപകടങ്ങളാണ് സംഭവിക്കുന്നത്. പലയിടങ്ങളിലും ട്രാഫിക് സിഗ്നലുകൾ മുടങ്ങിക്കിടക്കുകയാണ്. നിരവധി വാഹനഹ്ങൾ തകരാറിലാവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഡ്രൈനേജ് സംവിധാനം മുടങ്ങിയതിനാൽ അടിപ്പാതകളിൽ പലയിടത്തും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വ്യാപാര മേഖലയിലും കനത്ത മാന്ദ്യമാണ് അനുഭവപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ പ്രതികൂലമായതിനാൽ എട്ട് പ്രാദേശിക വിമാനങ്ങൾ റദ്ദാക്കി. ഒരു അന്താരാഷ്ട്ര വിമാനം മദീനയിലേക്കു തിരിച്ചുവിട്ടു.

സൗദിയിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഒരാഴ്ച മുമ്പ് തന്നെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് സിവിൽ ഡിഫൻസ്, ട്രാഫിക്, പൊലീസ്, മുനിസിപ്പാലിറ്റി, ആരോഗ്യം, ദുരന്ത നിവാരണ കേന്ദ്രം തുടങ്ങിയവക്ക് ശക്തമായ പ്രതിരോധ സംവിധാനങ്ങളും മുൻകരുതലുകളും കൈക്കൊണ്ടിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്‌കൂളുകൾക്ക് മുൻകൂട്ടി അവധി നൽകിയതും ആശ്വാസമായി.

വീടുകളിൽ തന്നെ കഴിയാനും അത്യാവശ്യത്തിന് പുറത്തുപോകേണ്ടിവരുന്നവർ ആവശ്യമായ മുൻകരുതലെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിവിൽ ഡിഫൻസിന്റെ എസ്.എം.എസ് സന്ദേശവും ജനങ്ങൾക്ക് നൽകിയിരുന്നു. പ്രധാന ആശുപത്രികൾക്ക് ജാഗ്രതാ നിർദേശവും നൽകിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തി രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മക്കാ ഗവർണർ ഖാലിദ് അൽ ഫൈസർ രാജകുമാരൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP