Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ടാക്‌സിക്കാർ യാത്രക്കാരെ തേടി അലയണ്ട; റിയാദിലെ ടാക്‌സി കമ്പനികൾ ഏകീകരിച്ച് പുതിയ കമ്പനി തുടങ്ങുന്നു; രണ്ട് വർഷത്തിൽ കൂടുതൽ പഴക്കുമുള്ള വാഹനങ്ങൾക്ക് കമ്പനിയിൽ ഉൾപ്പെടുത്തില്ല

ഇനി ടാക്‌സിക്കാർ യാത്രക്കാരെ തേടി അലയണ്ട; റിയാദിലെ ടാക്‌സി കമ്പനികൾ ഏകീകരിച്ച് പുതിയ കമ്പനി തുടങ്ങുന്നു; രണ്ട് വർഷത്തിൽ കൂടുതൽ പഴക്കുമുള്ള വാഹനങ്ങൾക്ക് കമ്പനിയിൽ ഉൾപ്പെടുത്തില്ല

ടാക്‌സി കാറുകൾ യാത്രക്കാരെ തേടി നിരത്തുകളിൽ അലയുന്ന അവസ്ഥക്ക് ഉടനെ വിരാമമാകും. റിയാദ് നഗരത്തിൽ സർവീസ് നടത്തുന്ന നൂറു കണക്കിന് ടാക്‌സി കമ്പനികൾ ഏക കമ്പനിയായി ലയിപ്പിക്കുമെന്ന് സൗദി ചേമ്പർ കൗൺസിൽ അറിയിച്ചതോടെയാണ് ടാക്‌സി മേഖലയ്ക്ക് പുതിയ മാനം കൈവരുന്നത്. എന്നാൽ രണ്ട് വർഷത്തിൽ കൂടുതൽ പഴക്കുമുള്ള വാഹനങ്ങൾക്ക് കമ്പനിയിൽ ഉൾപ്പെടുത്തില്ലെന്നും അധികൃതർ അറിയിച്ചു.

റിയാദ് ഗവർണർ മേധാവിയായുള്ള നഗരവികസന അഥോറിറ്റിയുടെ ശിപാർശ പ്രകാരമാണ് കമ്പനികളുടെ ഏകീകരണം നടപ്പാക്കുന്നതെന്ന് ചേംബറിലെ റിയാദ് കര ഗതാഗത കമ്മിറ്റി മേധാവി സൗദ് അന്നുഫൈഇ പറഞ്ഞു. നിലവിലുള്ള കമ്പനികളുടെ ടാക്‌സി വാഹനങ്ങളും ഡ്രൈവർമാരും ഇതര ജോലിക്കാരും പുതിയ കമ്പനിയിൽ തുടരും.

പുതുതായി രൂപീകരിക്കുന്ന ഏകീകൃത കമ്പനിയിൽ വാഹനങ്ങളുടെയും ജോലിക്കാരുടെയും എണ്ണത്തിനനുസരിച്ച് നിലവിലെ ഉടമകൾക്ക് പുതിയ കമ്പനിയിൽ ഓഹരി നിശ്ചയിക്കും.

ടാക്‌സികളുടെ ഓപറേഷന് വേണ്ടി പ്രത്യേക കേന്ദ്രവും ഗതാഗത വകുപ്പ് ആരംഭിക്കും.  നിതാഖാത്ത് വ്യവസ്ഥയനുസരിച്ചുള്ള സ്വദശിവത്കരണവും കമ്പനി നടപ്പാക്കും. ഏകീകരണം ഉടൻ നടക്കുമെന്നും വാഹനങ്ങളുടെ നിറം ചിഹ്നം എന്നിവയുടെ ഏകീകരണവും ഇതോടെ പ്രാബല്യത്തിൽ വരുമെന്നും അന്നുഫൈഇ പറഞ്ഞു.

റിയാദിന്റെ എല്ലാ ഭാഗത്തും യാത്രക്കാർക്ക് ടാക്‌സി ആവശ്യത്തിന് ലഭിക്കുന്ന തരത്തിൽ വാഹനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കും. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. സുരക്ഷ, സുതാര്യത, നിരക്ക് ഏകീകരണം എന്നിവയും പുതിയ കമ്പനിയുടെ പ്രത്യേകതകളായിരിക്കും. സ്മാർട്ട് സേവനമനുസരിച്ച് യാത്രക്കാർക്ക് എത്രയും വേഗത്തിൽ വാഹനം ലഭിക്കാനുള്ള സംവിധാനം ഒരുക്കും. റിയാദിലെ ചൂടിനും തണുപ്പിനും അനുയോജ്യമായ ടാക്‌സി സെന്ററുകളാണ് പുതിയ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുക എന്നും മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് നൽകലാണ് ഏകീകരണത്തിന്റെ ലക്ഷ്യമെന്നും അന്നുഫൈഇ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP