Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദമ്മാമിൽ മലയാളിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; മിനി സൂപ്പർ മാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടയിൽ കണ്ണൂർ സ്വദേശിക്ക് പരുക്കേറ്റു

ദമ്മാമിൽ മലയാളിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കവർച്ച; മിനി സൂപ്പർ മാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടയിൽ കണ്ണൂർ സ്വദേശിക്ക് പരുക്കേറ്റു

ദമ്മാം: ദമ്മാം നഗരത്തിൽ മിനി സൂപ്പർ മാർക്കറ്റിൽ ഉണ്ടായ കവർച്ചാ ശ്രമത്തിനിടയിൽ കണ്ണൂർ സ്വദേശിക്ക് പരുക്ക്. കണ്ണൂർ, മയ്യിൽ സ്വദേശി മൂസക്കുട്ടിയാണ് കവർച്ചാ സംഘത്തിെന്റ ആക്രമണത്തിനിരയായത്. കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്തു.

ദമ്മാം നഗരത്തിൽ അൽഅദാമ ഏരിയയിൽ സംഭവം. രാത്രി അറബ് വംശജനെന്ന് തോന്നിക്കുന്ന യുവാവ് കത്തിയുമായി കടയിലെത്തിയത്. കടയിൽ ഓടിക്കയറിയ യുവാവ് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.പെട്ടെന്ന്, പണം സൂക്ഷിച്ച കൗണ്ടറിലേക്ക് കയറിവരുകയും കത്തിവീശുകയുമായിരുന്നു. കത്തി തട്ടി കഴുത്തിൽ പരിക്കേറ്റു. ഉടൻ തന്നെ പണം കവരുകയും പുറത്തേക്ക് ഓടി പുറത്ത് നിർത്തിയിട്ട കാറിൽ കയറി രക്ഷപ്പെട്ടു.

വാഹനത്തിലുണ്ടായിരുന്ന സഹായിയടക്കം രണ്ടിൽ കൂടുതൽ പേർ കവർച്ചാ സംഘത്തിൽ ഉള്ളതായാണ് നിഗമനം. മുഖം മറച്ചെത്തിയ കവർച്ചാ സംഘമുൾപ്പെടെ കവർച്ചയുടെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP