Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി മലയാളി ദമ്മാമിലെ പാർക്കിൽ മരിച്ച നിലയിൽ; സലീം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് വിവരം

ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി മലയാളി ദമ്മാമിലെ പാർക്കിൽ മരിച്ച നിലയിൽ; സലീം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് വിവരം

സ്വന്തം ലേഖകൻ

ദമ്മാം: പ്രവാസി മലയാളിയെ ദമ്മാമിലെ ഒരു പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സലീം മുച്ചൊണ്ടിതൊടിയിലിനെ (39) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സലീമിനെ ഇക്കഴിഞ്ഞ ഒൻപതാം തീയതി മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തി വരികയായിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ദമാം ടോയോട്ടക്കടുത്തുള്ള പാർക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്മാമിൽ സ്വന്തമായി വാൻ സെയിൽസ് നടത്തി വരികയായിരുന്നു. ഇദ്ദേഹം കുടുംബവുമായാണ് ദമാമിൽ താമസിക്കുന്നത്. ഇതിനിടയിൽ സാമ്പത്തികമായി ഏറെ പ്രശ്നങ്ങൾ നേരിടുകയും ഏതാനും ദിവസം മുമ്പ് മാനസിക നില തെറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ഡോക്ടറെ കാണുകയും ചികിത്സ നടത്തുകയും ചെയ്തു. ഇതിനിടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഭാര്യ: ഹൈറുന്നിസ. മകൻ: മുഹമ്മദ് നാസിഫ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP