Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി ദേശിയ ദിനത്തോടനുബന്ധിച്ച് നിരക്കിളവുമായി സൗദി എയർലൈൻസ്; സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നിരക്കിളവ്; ഇന്ത്യക്കാർക്കും ആനുകൂല്യം

സൗദി ദേശിയ ദിനത്തോടനുബന്ധിച്ച് നിരക്കിളവുമായി സൗദി എയർലൈൻസ്; സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നിരക്കിളവ്; ഇന്ത്യക്കാർക്കും ആനുകൂല്യം

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കാൻ സൗദി എയർലൈൻസ്. എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാകും.സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ സൗദി എയർലൈൻസ് എല്ലാ സെക്ടറുകളിലും നിരക്കിളവ് അനുവദിക്കുംക. ഡിസംബർ 31 വരെ യാത്രചെയ്യുന്നവർക്കാണ് നിരക്കിളവ് പ്രയോജനപ്പെടുത്താൻ കഴിയും. റിയാദ്-കൊച്ചി റൗണ്ട് ട്രിപിന് എക്കണോമി ക്ലാസിൽ 1150 റിയാലിന് ഓൺലൈനിൽ ടിക്കറ്റ് ലഭ്യമാണ്.

എയർ ഇന്ത്യ എക്സ്‌പ്രസ് റിയാദ്-കോഴിക്കോട് സെക്ടറിൽ സെപ്റ്റംബർ 4 മുതൽ മാർച്ച് 24 വരെ 600 റിയാലിന് ടിക്കറ്റ് ലഭ്യമാക്കും. ഡിസംബർ 14 മുതൽ ജനുവരി 3 വരെ നിരക്കിളവ് ഉണ്ടാവില്ലെന്നും എയർ ഇന്ത്യ റിയാദ് മാനേജർ കുന്ദൻലാൽ ഗോത്വാൽ സർക്കുലറിൽ വ്യക്തമാക്കി.

സൗദി അറേബ്യയിൽ നിന്നു കൊച്ചി, കോഴിക്കോട്, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് എയർ ഇന്ത്യ നിരക്കിളവെന്ന് നല്കുക. ഡിസംബർ 31 വരെ നിരക്കിളവ് തുടരും. ജിദ്ദ-കൊച്ചി സെക്ടറിൽ റൗണ്ട് ട്രിപിന് എക്കണോമി ക്ലാസിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1230 റിയാലാണ്. വൺ വേ ടിക്കറ്റ് 595 റിയാലാണ്. മുംബൈ വഴി കോഴിക്കോട് യാത്ര ചെയ്യുന്നവർക്കും ഇതേ നിരക്കിൽ ടിക്കറ്റ് ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP