തീവ്രവാദവും, രാജ്യദ്രോഹവും; സൗദിയിൽ വധശിക്ഷക്ക് വിധിച്ചത് 37 പേരെ; ശിക്ഷ നടപ്പാക്കിയത് റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽ ഖസീം, അസീർ പ്രവിശ്യകളിൽ
April 24, 2019 | 03:34 PM IST | Permalink

ഭീകരവാദക്കേസുകളിൽ ശിക്ഷിക്കപ്പെട്ട 37 പേരുടെ വധശിക്ഷ ചൊവ്വാഴ്ച റിയാദിൽ നടപ്പാക്കിയതായി സൗദി അറേബ്യ അറിയിച്ചു.തീവ്രവാദം, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾക്ക് ഉള്ള ശിക്ഷ വിധിച്ചത്.രാജ്യത്തെ വിവിധ പ്രവിശ്യകളിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കുറ്റക്കാരുടെ പേര് വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു.
റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽ ഖസീം, അസീർ എന്നീ മേഖലകളിൽ വച്ചാണ് വധശിക്ഷ നടപ്പാക്കിത്. ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങൾ പുറത്ത് വിട്ടത്. 37 പ്രതികളും സ്വദേശികളാണ്. തീവ്രവാദ പ്രവർത്തനം, രാജ്യസുരക്ഷക്ക് ഭീഷണി സൃഷ്ടിക്കൽ, വിഭാഗീയതയും സുരക്ഷാ പ്രശ്നവും ഇളക്കിവിടൽ, സുരക്ഷാ ഭടന്മാർക്കും കേന്ദ്രങ്ങൾക്കുമെതിരെ ബോംബാക്രമണം, സുരക്ഷാ ഭടന്മാരെ വധിക്കൽ, രാജ്യ താൽപര്യത്തിന് വിരുദ്ധമായവരുമായി ചേർന്ന് പ്രശ്നം സൃഷ്ടിക്കൽ എന്നിവയാണ് കുറ്റങ്ങൾ. 37 പ്രതികളുടെ പേരു വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ അസീസ് മഹ്ദി അൽ അംരി, ഖാലിദ് അബ്ദുൽകരീം അൽ തുവൈജിരി എന്നിവർ കടുത്ത കുറ്റവാളികളാണെന്ന് പ്രസ്താവനയിൽ പറയുന്നു.
ശിക്ഷിക്കപ്പെട്ടവരിൽ ഒരാളുടെ വധശിക്ഷ നടപ്പാക്കിയശേഷം മൃതദേഹത്തെ കുരിശിലേറ്റുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഗുരുതരമായ കുറ്റങ്ങൾ ചുമത്തെപ്പട്ടവർക്ക് നൽകുന്ന ശിക്ഷയാണിത്. ലോകത്ത് ഏറ്റവുംകൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഈവർഷം നൂറിലേറെപ്പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി.