Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂളുകളും കോളേജുകളും നാലാം ദിവസം അടഞ്ഞ് തന്നെ; ശക്തമായി വീശുന്ന പൊടിക്കാറ്റിൽ വലഞ്ഞ് ജനങ്ങൾ; സൗദിയിൽ മോശം കാലവസ്ഥയെ തുടർന്ന് ചികിത്സ തേടുന്നത് നിരവധി പേർ

സ്‌കൂളുകളും കോളേജുകളും നാലാം ദിവസം അടഞ്ഞ് തന്നെ; ശക്തമായി വീശുന്ന പൊടിക്കാറ്റിൽ വലഞ്ഞ് ജനങ്ങൾ; സൗദിയിൽ മോശം കാലവസ്ഥയെ തുടർന്ന് ചികിത്സ തേടുന്നത് നിരവധി പേർ

റിയാദ്: സൗദിയിൽ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത പൊടിക്കാറ്റിനെ തുടർന്ന് നിരവധി പേർ ചികിത്സ തേടിയതായി റിപ്പോർട്ട്.കിഴക്കൻ പ്രവിശ്യയിലെ പതിനഞ്ചിലധികം സർക്കാർ ആശുപത്രികളിൽ മാത്രം 1639 പേർ ചികിത്സ തേടിയെത്തിയതായി പ്രവിശ്യ ആരോഗ്യകാര്യ ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു. പൊടിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

പൊടിക്കാറ്റ് ശ്വസിച്ചതിനെ തുടർന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായാണ് പലരും എത്തിയതെന്നാണ് റിപ്പോർട്ടുകൾ. റിയാദിലും ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭപ്പെട്ടിരുന്നു. പൊടിക്കാറ്റിനെ തുടർന്ന് സൗദി തലസ്ഥാനമായ റിയാദിലെയും പരിസരപ്രദേശങ്ങളിലെയും സർവകലാശാലകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അട്ഞ്ഞുകിടക്കുകയാണ്.

വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി കാലാവസ്ഥാ വകുപ്പിന്റെ നിർദേശപ്രകാരമാണ് സ്‌കൂളുകളും കോളജുകളും അടച്ചിടാൻ തീരുമാനിച്ചതെന്ന് സൗദി ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. ഏതാനും ദിവസത്തേക്കു കൂടി പൊടിക്കാറ്റ് തുടരുമെന്നാണു പ്രവചനം.

പൊടിക്കാറ്റിനെത്തുടർന്നു മിക്കയിടത്തും കാഴ്ചപരിധി വളരെ കുറഞ്ഞിരിക്കുകയാണ്. എന്നാൽ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP