Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലേഡീസ് ഷോപ്പുകളിലും ഷോപ്പിങ് മാളുകളിലും പരിശോധന; സൗദിയിൽ തൊഴിൽ നിയമലംഘനം നടത്തി ജോലി ചെയ്തതിന് പിടിയിലായത് നിരവധി വിദേശികൾ

ലേഡീസ് ഷോപ്പുകളിലും ഷോപ്പിങ് മാളുകളിലും പരിശോധന; സൗദിയിൽ തൊഴിൽ നിയമലംഘനം നടത്തി ജോലി ചെയ്തതിന് പിടിയിലായത് നിരവധി വിദേശികൾ

റിയാദ്: രാജ്യത്തെ ലേഡി സ്്‌റ്റോറുകളിലും ഷോപ്പിങ് മാളുകളിലുമായി നടത്തിയ പരിശോധനയിൽ നിരവധി വിദേശികൾ പിടിയിലായി. തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനകളിൽ തൊഴിൽ നിയമ ലംഘനം നടത്തി നിരവധി വിദേശികൾ തൊഴിലേടുക്കുന്നതായി കണ്ടെത്തുകയായിരുന്നു.

റിയാദിലും ദമ്മാമിലുമാണ് തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ പൊലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്. ഖത്തീഫ് ബാബ് അൽ ശിമാലിൽ തൊഴിലുടമകൾക്ക് കീഴിലല്ലാതെ ജോലി ചെയ്ത 13 വിദേശികളെ കസ്റ്റഡിയിലെടുത്തു. ഇവിടങ്ങളിൽ സ്വന്തമായി ചെറുകിട വ്യാപാരം നടത്തുന്നവരെയും തെരുവുകളിൽ കച്ചവടം നടത്തുന്ന വിദേശികളെയും പിടികൂടി.

പിടിയിലായവർ പൊലീസ് കസ്റ്റഡിയിലാണ്. നിയമ നടപടി പൂർത്തിയാക്കിയതിന് ശേഷം ഇവരെ നാടുകടത്തുമെന്നും ലേബർ ഓഫീസർ പറഞ്ഞു.റിയാദിലെ ഷോപ്പിങ് മാളുകളിലെ വനിതാവത്കരണം ബാധകമാക്കിയ സ്ഥാപനങ്ങളിലും പരിശോധന നടന്നു. തൊഴിൽ മന്ത്രാലയത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 82 ലേഡീസ് ഷോപ്പുകളിലാണ് പരിശോധന നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP