Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ സ്വാകര്യ തൊഴിൽ മേഖലക്ക് 15 ദിവസത്തെ അവധി; ജീവനക്കാർക്ക് ഇന്നുമുതൽ വീട്ടിലിരുന്ന് ജോലി ചെയ്യാനും സൗകര്യം

സൗദിയിൽ സ്വാകര്യ തൊഴിൽ മേഖലക്ക് 15 ദിവസത്തെ അവധി; ജീവനക്കാർക്ക് ഇന്നുമുതൽ വീട്ടിലിരുന്ന് ജോലി ചെയ്യാനും സൗകര്യം

സ്വന്തം ലേഖകൻ

കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സഊദി അറേബ്യ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നു. പൊതുമേഖലക്ക് പിന്നാലെ സഊദിയിലെ സ്വകാര്യ തൊഴിൽ മേഖലക്ക് 15 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥപനങ്ങൾ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാൻ പാടുള്ളു.

ഒപ്പം സ്വകാര്യ മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങളിൽ 15 ദിവസത്തെ നിയന്ത്രണം പ്രഖ്യാപിച്ചുട്ടുണ്ട്..വിവിധ കമ്പനികളുടെ മെയിൻ ഓഫീസുകളിൽ ജോലി ചെയ്യുന്നവർ ഓഫീസിൽ ഹാജരാകാൻ പാടില്ല. പകരം വീട്ടിലിരുന്നേ ജോലി ചെയ്യാവൂ. സ്വകാര്യ മേഖലയിലെ ഓരോ സ്ഥാപനത്തിലേയും ഓഫീസിൽ ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി. അനിവാര്യമായും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞ എണ്ണം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കണം. ബാക്കിയുള്ളവർ വീട്ടിലോ താമസ സ്ഥലത്തോ ഇരുന്ന് ജോലി ചെയ്യിപ്പിക്കണം. വെള്ളം, കമ്യൂണിക്കേഷൻ, വൈദ്യുതി മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ നിബന്ധന ബാധകമല്ല. കൊറോണ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

മന്ത്രാലയത്തിന്റെ ഉത്തരവുകളിൽ പറയുന്ന സ്വകാര്യ സ്ഥാപനങ്ങൾ പ്രധാന നിർദേശങ്ങൾ ഇവയാണ്:

1. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ മുഴുവൻ മെയിൻ ഓഫീസുകളും പതിനഞ്ച് ദിവസത്തേക്ക് ഓഫീസിൽ ഹാജരാകാൻ പാടില്ല. ഇത് മന്ത്രാലയത്തിന്റെ ഉത്തരവ് വന്നതിനാൽ ഇപ്പോൾ മുതൽ പ്രാബല്യത്തിലാണ്. ജീവനക്കാർക്ക് വീടുകളിലോ താമസ സ്ഥലങ്ങളിലോ തങ്ങി ജോലി ചെയ്യാം.

2. സ്ഥാപനങ്ങളിൽ ഒരേ സമയം 40 കൂടുതൽ ജീവനക്കാർ പാടില്ല. എന്നാൽ വെള്ളം, വൈദ്യുതി, കമ്യൂണിക്കേഷൻ എന്നീ മേഖലയിലുൾപ്പെടെ അനിവാര്യമായും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളിൽ അമ്പതിലധികം ജീവനക്കാരുണ്ടെങ്കിൽ ഇവിടെ നിർബന്ധമായും ചില ക്രമീകരണങ്ങൾ വേണം. ഓരോ ദിവസവും സ്ഥാപനത്തിൽ ജീവനക്കാരെത്തുന്‌പോൾ ഉപകരണമുപയോഗിച്ച് താപനില നോക്കണം, ജീവനക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രയാസമുണ്ടെങ്കിൽ ഓഫീസിൽ പ്രവേശിപ്പിക്കരുത്. സ്ഥാപനങ്ങളിൽ ഓരോ ജീവനക്കാരനും ജോലി ചെയ്യുന്ന അകലം വർധിപ്പിക്കണം. ഹെഡ്ക്വാർട്ടേഴ്‌സുകളിലെ ജിം, നഴ്‌സറി സന്പ്രദായങ്ങളും നിർത്തലാക്കി.

3. ഭക്ഷണം, മരുന്ന്, ചരക്കു നീക്കം എന്നീ മേഖലയിലെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. എന്നാൽ ഇവിടെ നാൽപതിലധികം ജീവനക്കാരുണ്ടെങ്കിൽ മേൽപറഞ്ഞ ക്രമീകരണങ്ങൾ നിർബന്ധമായും പാലിക്കണം.

4. ചരക്കു നീക്കം ഉൾപ്പെടെയുള്ള മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഓൺലൈൻ വഴിയും ടെലഫോൺ വഴിയും ഈ ജോലി വീട്ടിൽ നിന്നും ചെയ്യാനാകുമെങ്കിൽ അത് നടപ്പാക്കണം.

5. ഗർഭിണികൾ, അസുഖ ലക്ഷണമുള്ളവർ, ഗുരുതര അസുഖമുള്ളവർ, 55 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് നിർബന്ധമായും 14 ദിവസത്തെ ലീവ് നൽകണം. ഇത് ഇവരുടെ ആകെയുള്ള അവധികളിൽ നിന്ന് കുറക്കാനും പാടില്ല.

6. സർക്കാറുമായി സഹകരിച്ചും സർക്കാറിന് സേവനം നേരിട്ട് നൽകുന്നതുമായ മുഴുവൻ സ്ഥാപനങ്ങളും മതിയായ ക്രമീകരണങ്ങളും സേവനങ്ങളും ഉറപ്പു വരുത്തി മാത്രമേ ജീവനക്കാർ അവധി നൽകാവൂ.

ലീവ് അനുവദിക്കാതിരിക്കുന്നതും മേൽ പറഞ്ഞ നിബന്ധനകൾ പാലിക്കാതിരിക്കുന്നതും നിയമ ലംഘനമായി കണക്കാക്കും. നടപടി ക്രമങ്ങളിലെ സംശയങ്ങൾക്ക് മന്ത്രാലയവുമായി ബന്ധപ്പെടാമെന്നും വകുപ്പ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP