Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിന് നികുതി വേണ്ട; പ്രവാസികളുടെ ആശങ്കകൾക്ക് മറുപടിയുമായി ധനമന്ത്രാലയം

സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിന് നികുതി വേണ്ട; പ്രവാസികളുടെ ആശങ്കകൾക്ക് മറുപടിയുമായി ധനമന്ത്രാലയം

റിയാദ്: സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നികുതി ഈടാക്കില്ലെന്നു ധനമന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ നിന്ന് വിദേശികളയക്കുന്ന പണത്തിനു നിശ്ചിത ശതമാനം നികുതി ഏർപ്പെടുത്തുന്ന കാര്യം നാളെ ചേരുന്ന ശൂറാ കൗൺസിൽ യോഗം ചർച്ച ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നതിന്റെ ഇടയിലാണ് ധനമന്ത്രാലയം വ്യക്ത നല്കി രംഗത്തെത്തിയത്.

ശൂറാ കൗൺസിൽ മുൻ അംഗംവും സൗദി ഓഡിറ്റിങ് അഥോറിറ്റി മേധാവിയുമായ ഹിസാം അൽ അൻഖരിയാണ് വിദേശികളയക്കുന്ന പണത്തിനു മേൽ സർചാർജ് ഏർപ്പെടുത്തണമന്ന് ആവശ്യപ്പെട്ടിരുന്നത്.ശൂറാകൗൺസിൽ സാമ്പത്തിക സമിതി വിദേശികളയക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് നേരത്തെ പഠനവും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം സജീവ ചർച്ചയായിരുന്നു.

അംഗീകൃത മാർഗങ്ങളിലൂടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും പണം അയക്കുന്നതിനു തടസമുണ്ടാകില്ലെന്നും ധനമന്ത്രാലം അറിയിച്ചു.വിദേശത്തേക്ക് പണം അയയ്ക്കുന്നതിന് നികുതിയോ അധികഫീസോ ചുമത്തില്ല. വിദേശ നിക്ഷേപകർക്ക് അനുയോജ്യമായ സമ്പദ്ഘടന വളർത്താനാണ് രാജ്യം ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP