Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി പൊതുസ്ഥലത്ത് സിനിമ ചിത്രീകരിക്കാനും സൗദിയിൽ ഫീസ് നല്കണം; പുതിയ നിയമാവലിയുമായി വാർത്താ വിനിമയ മന്ത്രാലയം

ഇനി പൊതുസ്ഥലത്ത് സിനിമ ചിത്രീകരിക്കാനും സൗദിയിൽ ഫീസ് നല്കണം; പുതിയ നിയമാവലിയുമായി വാർത്താ വിനിമയ മന്ത്രാലയം

റിയാദ്: ഇനി സൗദിയിൽ പൊതുസ്ഥലത്ത് പടംപിടിച്ചാലും ഫീസ് നലക്ണം. സിനിമയെടുക്കുന്നതിനും പൊതുസ്ഥലത്തെ ദൃശ്യങ്ങളും ടൂറിസ്റ്റ് പ്രദേശങ്ങളും ഉൾപ്പെടുത്തി ഡോക്യുമെന്ററി, പരസ്യം എന്നിവ നിർമ്മിക്കുന്നതിനും ഫീസ് ഏർപ്പെടുത്താൻ ആലോചിക്കുന്നതായി സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട നിയമാവലി ഉന്നതസഭയുടെ മുന്നിലാണെന്നും അംഗീകാരം ലഭിച്ചാൽ അടുത്ത വർഷം മുതൽ നടപ്പിലാക്കുമെന്നും സൗദി ദൃശ്യശ്രവ്യ മാദ്ധ്യമ അഥോറിറ്റി മേധാവി ഡോ. റിയാദ് നുബൂം പറഞ്ഞു.സൗദിയിലെ പൊതുസ്ഥലങ്ങളുടെയും സന്ദർശനപ്രാധാന്യമുള്ള ടൂറിസ്റ്റ് പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് ഫീസ് ഏർപ്പെടുത്തുക.

പ്രോഗ്രാമുകൾ നിർമ്മിക്കുന്നവർക്ക് ചുരുങ്ങിയത് മൂന്ന് ദിവസത്തേക്ക് 200 റിയാൽവീതവും സീരിയലുകൾ ചിത്രീകരിക്കുന്നവർക്ക് ചുരുങ്ങിയത് മൂന്ന് ദിവസത്തേക്ക് 300 റിയാൽ വീതവുമാണ് ഫീസ് ഈടാക്കുക. പരസ്യ ചിത്രീകരണത്തിന് 500 റിയാലാണ് നിരക്ക്.

ചുരങ്ങിയ കാലയളവ് മൂന്ന് ദിവസവും. മാസാന്ത ഫീസ് ഇനത്തിൽ പ്രോഗ്രാമുകൾക്ക് 3000 റിയാൽ, സീരിയൽ ചിത്രീകരണത്തിന് 4500 റിയാൽ, പരസ്യനിർമ്മാണത്തിന് 7500 റിയാൽ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സാംസ്‌കാരിക, വാർത്താവിനിമയ മന്ത്രാലയത്തിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയോടെയായിരിക്കണം ഫീസ് അടച്ച ശേഷം ചിത്രീകരണം നടക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP