Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ എഴുപത് ദിവസംമുമ്പ് പുറപ്പെടുവിച്ച ഫൈനൽ എക്‌സിറ്റ് വിസ റദ്ദ് ചെയ്യാം; ഇഖാമയിൽ മതിയായ കാലവധിയുണ്ടെങ്കിൽ വിസ റദ്ദാക്കാമെന്ന് പാസ്‌പോർട്ട് വിഭാഗം

സൗദിയിൽ എഴുപത് ദിവസംമുമ്പ് പുറപ്പെടുവിച്ച ഫൈനൽ എക്‌സിറ്റ് വിസ റദ്ദ് ചെയ്യാം; ഇഖാമയിൽ മതിയായ കാലവധിയുണ്ടെങ്കിൽ വിസ റദ്ദാക്കാമെന്ന് പാസ്‌പോർട്ട് വിഭാഗം

ജിദ്ദ: സൗദിയിൽ എഴുപത് ദിവസംമുമ്പ് പുറപ്പെടുവിച്ച ഫൈനൽ എക്‌സിറ്റ് വിസ റദ്ദ് ചെയ്യാം. മാത്രമല്ല വിദേശികളുടെ ഫൈനൽ എക്സിറ്റ് വിസ റദ്ദാക്കുന്നതിന് ഇഖാമയിൽ കാലാവധി നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

കാലാവധിയുള്ള ഇഖാമയില്ലാത്തവരുടെ ഫൈനൽ എക്സിറ്റ് റദ്ദാക്കാൻ കഴിയില്ല. ഫൈനൽ എക്സിറ്റ് വിസാ കാലാവധിക്കകം രാജ്യം വിടാത്തവർ വിസ അവസാനിച്ചതിനുള്ള പിഴയായി ആയിരം റിയാൽ അടയ്ക്കേണ്ടിവരുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.ട്വിറ്റർ സന്ദേശത്തിലൂടെയാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്. െ

താഴിൽ അവസാനിപ്പിച്ച് സ്വദേശത്തേക്ക് തിരികെ പോകാൻ 70 ദിവസംമുമ്പ് ഫൈനൽ എക്‌സിറ്റടിച്ച വിദേശി, അത് റദ്ദാക്കി സൗദിയിൽ തുടരാൻ സാധിക്കുമോയെന്ന ചോദ്യത്തിനായിരുന്നു ഈ വിശദീകരണം.

<p>എഴുപത് ദിവസം മുമ്പ് ഫൈനൽ എക്‌സിറ്റടിച്ചാലും അത്&zwnj; റദ്ദാക്കാനാകും. എന്നാൽ പ്രസ്തുത വ്യക്തിയുടെ ഇക്കാമയിൽ കാലാവധി ഉണ്ടായിരിക്കണം. ഇക്കാമയിൽ കാലാവധി കഴിഞ്ഞതാണെങ്കിൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കാനാവില്ലെന്ന് പാസ്‌പോർട്ട് വിഭാഗം മറുപടി നൽകി. ഇങ്ങനെ റദ്ദാക്കുന്ന ഫൈനൽ എക്‌സിറ്റുകൾക്ക് കാലാവധിയുള്ള ഇക്കാമവേണം എന്നതിനുപുറമെ ആയിരം സൗദി റിയാൽ പിഴയുമൊടുക്കണമെന്നും ജവാസാത്ത് വിഭാഗം മറുപടിയിൽ പറഞ്ഞു.</p>

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP