Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോട്ടലുകളിൽ ഭക്ഷണം ബാക്കിയാക്കി പോകുന്നവർക്ക് പിഴ; പാർട്ടികളും മറ്റ് ആഘോഷങ്ങളും നടത്തി ഭക്ഷണം കളയുന്നവരും കുടുങ്ങും; സൗദിയിൽ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാർഹമാക്കാൻ ആലോചന

ഹോട്ടലുകളിൽ ഭക്ഷണം ബാക്കിയാക്കി പോകുന്നവർക്ക് പിഴ; പാർട്ടികളും മറ്റ് ആഘോഷങ്ങളും നടത്തി ഭക്ഷണം കളയുന്നവരും കുടുങ്ങും; സൗദിയിൽ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാർഹമാക്കാൻ ആലോചന

ജിദ്ദ: ഹോട്ടലുകളിൽ ഭക്ഷണം ബാക്കിയാക്കി പോകുന്നവരും പാർട്ടികളും മറ്റ് ആഘോഷങ്ങളും നടത്തി ഭക്ഷണം കളയുന്നവരും ഇനി കുടുങ്ങും. സൗദി അറേബ്യയിൽ ഭക്ഷണം പാഴാക്കുന്നത് ശിക്ഷാർഹമാക്കുന്ന കാര്യം പരിഗണനയിൽ ആണ്.

ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗൺസിൽ ഉടൻ ചർച്ചക്കെടുക്കും. 13 അനുഛേദങ്ങളുള്ള നിയമമാണ് പരിഗണനയിലുള്ളത് മൂന്നാം അനുഛേദത്തിൽ ഭക്ഷണ ഉപഭോഗം ഗുണപരമായി നിയന്ത്രിക്കുന്നതിന് രാജ്യത്തെങ്ങും പ്രത്യേക സെന്ററുകൾ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു. ഹോട്ടലുകളിൽ നിന്നും മറ്റ് ഭക്ഷണവേദികളിൽ നിന്നും ഭക്ഷണം ബാക്കിവെച്ച് പോകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും ബിൽ തുകയുടെ 20 ശതമാനം വരെ പിഴ ഈടാക്കാനാണ്? ശിപാർശ

പാർട്ടികൾ, ചടങ്ങുകൾ, ആഘോഷങ്ങൾ എന്നിവയിൽ ഭക്ഷണം പാഴാക്കിയാൽ സ്ഥാപനങ്ങൾക്കോ ഉടമകൾക്കോ 15 ശതമാനം പിഴ ലഭിക്കും. ബാക്കിയാകുന്ന ഭക്ഷണം കൊണ്ടുപോകുന്ന കുടുംബങ്ങൾക്കും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയിൽ ഇളവ് നൽകും.ഏറ്റവും അധികം ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിൽ സൗദി മുമ്പിലെന്നാണ് കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP