Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദി ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വർഷം 20,000 സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതിയുമായി മന്ത്രാലയം

സൗദി ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വർഷം 20,000 സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതിയുമായി മന്ത്രാലയം

രാജ്യത്തെ ആരോഗ്യമേഖലയിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു. ഇതിന്റെ ഭാഗമായി വരും വർഷങ്ങളിൽ ഈ മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ വർഷം 20,000 സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതി ആണ് നടപ്പാക്കുന്നത്.

2019, 2020 വർഷത്തിൽ 40,000 സ്വദേശികൾക്ക് സ്വകാര്യ ആരോഗ്യ മേഖലയിൽ തൊഴിൽ കണ്ടെത്തുന്നതിനാണ് പദ്ധതി. സൗദി വിഷൻ 2030ന്റെയും ദേശീയ പരിവർത്തന പദ്ധതിയുടെയും ഭാഗമായാണ് ആരോഗ്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത്. 2019 ജനുവരി മുതൽ സ്വദേശികളെ നിയമിക്കുന്ന നടപടി ആരംഭിക്കും. 2020 ഡിസംബറിനുള്ളിൽ 40,000 പേരുടെ നിയമനം പൂർത്തീകരിക്കും. സ്വദേശികൾ ലഭ്യമല്ലാത്ത തസ്തികയിലേക്ക് വിദേശികൾക്ക് വിസ അനുവദിക്കുന്നതിനും മന്ത്രാലയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP