Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൗദിയിൽ ഇഖാമ പുതുക്കാൻ വാടക കരാർ നിർബന്ധമാക്കുന്ന വ്യവസ്ഥ ഉടൻ പ്രാബല്യത്തിലാകും; കൂട്ടമായി താമസിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയാകും

സൗദിയിൽ ഇഖാമ പുതുക്കാൻ വാടക കരാർ നിർബന്ധമാക്കുന്ന വ്യവസ്ഥ ഉടൻ പ്രാബല്യത്തിലാകും; കൂട്ടമായി താമസിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയാകും

രാജ്യത്ത് കൂട്ടമായി താമസിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി ഇഖാമ പുതുക്കാൻ വാടകകരാർ നിർബന്ധമാക്കുന്ന നിയമം ഉടൻ നടപ്പിലായേക്കും.അബ് ഷിറിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്കും വാടക കരാർ രജിസ്റ്റർ ചെയ്യാം. പദ്ധതി നടപ്പിലാക്കപ്പെടുന്നതോടെ കൂട്ടമായി താമസിക്കുന്ന പ്രവാസികൾ പ്രതിസന്ധിയിലായേക്കും.

ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ ഫെബ്രുവരി മാസം 12ാം തിയതി മുതലാണ് സൗദിയിലെ പാർപ്പിട കാര്യ മന്ത്രാലയം ഈജാർ എന്ന പ്രോഗാമിന് തുടക്കം കുറിച്ചത്. വാടക മേഖല ക്രമീകരിക്കുകയും കരാറിൽ ഉൾപ്പെട്ട കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് ലക്ഷ്യം. വിദേശികളുടെ ഇഖാമ, വർക്ക് പെർമിറ്റ് തുടങ്ങിയവ ഈജാർ നെറ്റ് വർക്കിൽ രജിസ്റ്റർ ചെയ്ത് പാർപ്പിട കരാറുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ പദ്ധതി.

പദ്ധതി നടപ്പിലാകുന്നതിലൂടെ വാടക കരാർ ഈജാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദേശികൾക്ക് ഇഖാമയും വർക്ക് പെർമിറ്റും പുതുക്കാൻ സാധിക്കില്ല. സ്വന്തം പേരിൽ വാടക കരാർ ഇല്ലാത്ത കൂട്ടമായി താമസിക്കുന്ന പ്രവാസികളെ ഇത് ദോഷകരമായി ബാധിക്കാനിടയുണ്ട്. ഫമിലി ഫ്‌ളാറ്റുകളിൽ താമസിക്കുന്ന ബാച്ചിലേഴ്‌സിനേയും ഇത് ബാധിച്ചേക്കുമെന്നാണ് സൂചന

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP