Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൊബൈൽ മേഖലയ്ക്ക് പിന്നാലെ സൗദിയിലെ ഇൻഷുറൻസ് കമ്പനികളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ നീക്കം; ഇൻഷുറൻസ് കമ്പനികളുടെ എല്ലാ ശാഖകളിലും ജൂലൈ രണ്ടിനകം സ്വദേശിവത്കരണം നടപ്പാക്കാനും നിർദ്ദേശം; മലയാളികൾക്കും തിരിച്ചടി

മൊബൈൽ മേഖലയ്ക്ക് പിന്നാലെ സൗദിയിലെ ഇൻഷുറൻസ് കമ്പനികളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ നീക്കം; ഇൻഷുറൻസ് കമ്പനികളുടെ എല്ലാ ശാഖകളിലും ജൂലൈ രണ്ടിനകം സ്വദേശിവത്കരണം നടപ്പാക്കാനും നിർദ്ദേശം; മലയാളികൾക്കും തിരിച്ചടി

റിയാദ്: മൊബൈൽ മേഖലയ്ക്ക് പിന്നാലെ മലയാളികളുൾപെടെ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്ന സൗദിയിലെ ഇൻഷുറൻസ് കമ്പനികളിൽ സ്വദേശിവത്കരണം നടപ്പാക്കാൻ നടപടി ആരംഭിച്ചു. വാഹന ഇൻഷുറൻസ് അപേക്ഷ സമർപ്പിക്കുന്ന ഓഫീസിലെയും സ്വീകരണ ഓഫീസ്, കസ്റ്റമർ കെയർ, അപകടം സംഭവിച്ച വാഹനം പരിശോധിക്കുന്ന വിഭാഗം തുടങ്ങിയ ജോലികളിലും 100 ശതമാനവും സ്വദേശികൾ മാത്രമായിരിക്കണമെന്നാണ് സൗദി അറേബ്യൻ മോണിറ്ററിങ് അഥോറിറ്റി (സാമ)സാമയുടെ നിർദ്ദേശം. ഇതോടെ നിരവധി പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്.

ഇൻഷുറൻസ് കമ്പനികളുടെ എല്ലാ ശാഖകളിലും ജൂലൈ രണ്ടിനകം സ്വദേശിവത്കരണം നടപ്പാക്കിയിരിക്കണം. വാഹന ഇൻഷുറൻസ് കമ്പനികൾ, സ്വതന്ത്ര ബിസിനസ് സ്ഥാപനങ്ങൾ എന്നിവയിലെ നിരവധി തസ്തികകൾ സ്വദേശികൾക്ക് നീക്കിവച്ചുകൊണ്ടുള്ള സർക്കുലറും സാമ ബുധനാഴ്ച പുറത്തിറക്കി. സൗദി ഇൻഷുറൻസ് കമ്പനി നിയമാവലിയിലെ 79ാം അനുഛേദമനുസരിച്ചാണ് സ്വദേശിവത്കരണം വ്യാപകമാക്കുന്നതെന്ന് സാമ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ഇൻഷുറൻസ് കമ്പനികളിലെ അവശേഷിക്കുന്ന തസ്തികകളിലും സമീപഭാവിയിൽ സ്വദേശിവത്കരണം നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവർക്ക് കടുത്തശിക്ഷ നൽകുമെന്നും സാമ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP