Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദിയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ല; നയം വ്യക്തമാക്കി മന്ത്രാലയം; അടുത്ത വർഷം മുതൽ ലെവി ഉയരുക മാസം 600 റിയാൽ ആയി

സൗദിയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ല; നയം വ്യക്തമാക്കി മന്ത്രാലയം; അടുത്ത വർഷം മുതൽ ലെവി ഉയരുക മാസം 600 റിയാൽ ആയി

സൗദിയിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി പിൻവലിക്കില്ലെന്ന് ധനമന്ത്രി മുഹമ്മദ് അൽജിദ് ആൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച നയം നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതിൽ ഭേദഗതി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

ആഗോള തലത്തിൽ എണ്ണക്കുണ്ടായ വില വർധനവിനെ തുടർന്ന് രാജ്യത്തുണ്ടായ വരുമാന വർധനവ് കാരണം വിദേശികളുടെ മേൽ ഏർപ്പെടുത്തിയ ലെവി കുറക്കുകയോ പിൻവലിക്കുകയോ ചെയ്യുമെന്ന പ്രചരണങ്ങൾക്കിടെയാണ് ധനമന്ത്രിയുടെ സ്ഥിരീകരണം.

കഴിഞ്ഞ ദിവസം അംഗീകരിച്ച ബജറ്റിന് പിന്നാലെ നടന്ന ഫോറത്തിലാണ് ധനമന്ത്രാലയവും ആസൂത്രണ മന്ത്രാലയവും പുതിയ വിവരങ്ങൾ അറിയിച്ചത്. അടുത്ത വർഷം മാസം 600 റിയാലും വർഷത്തിൽ 7200 റിയാലുമായി വിദേശികളുടെ മേൽ ഏർപ്പെടുത്തിയ ലെവി സംഖ്യ ഉയരും. 2020 ഓടെ ഇത് മാസത്തിൽ 800 റിയാലായും വർഷത്തിൽ 9600 റിയാലായും ഉയരും. വിദേശികൾക്ക് ഏർപ്പെടുത്തിയ ലെവി സംഖ്യ ഉയരുന്നതോട കൂടുതൽ ചെറുകിട സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP