Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലെ മാളുകളിൽ സമ്പൂർണ സ്വദേശിവൽകരണം ഉടൻ; മൂന്ന് മാളുകളിൽ ഏർപ്പെടുത്തുന്ന സമ്പൂർണ സ്വദേശിവത്രണം നിരവധി വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുത്തും

മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലെ മാളുകളിൽ സമ്പൂർണ സ്വദേശിവൽകരണം ഉടൻ; മൂന്ന് മാളുകളിൽ ഏർപ്പെടുത്തുന്ന സമ്പൂർണ സ്വദേശിവത്രണം നിരവധി വിദേശികളുടെ തൊഴിൽ നഷ്ടപ്പെടുത്തും

ദമ്മാം: മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിലെ മാളുകളിൽ സമ്പൂർണ സ്വദേശിവൽകരണം ഉടൻ നടപ്പിലിക്കുമെന്ന് സൂചന. സമ്പൂർണ സ്വദേശിവൽകരണ പദ്ധതി പ്രധാനപ്പെട്ട മൂന്ന് പ്രവിശ്യകളിലേക്കു കൂടി വ്യാപിപ്പിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

മറ്റു ഒമ്പത് ചെറിയ പ്രവിശ്യകളിലെ മാളുകളിൽ സമ്പൂർണമായി സൗദിവൽകരണം നടപ്പാക്കിയ ശേഷമാണ് രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് പ്രവിശ്യകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്.അതാത് പ്രവിശ്യകളിലെ ഗവർണറേറ്റുകളിൽ പ്രവർത്തിക്കുന്ന സൗദിവൽകരണ സമിതിയാണ് സ്വദേശിവൽകരണ പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽക്കാണ് (മുഹർറം) മാളുകളിൽ സമ്പൂർണ സ്വദേശിവൽകരണം നടപ്പാക്കി തുടങ്ങിയത്. അൽഖസീം പ്രവിശ്യയിൽ നിന്നായിരുന്നു തുടക്കം. ഇതിന് മുന്നോടിയായി സ്വദേശി യുവതീ യുവാക്കൾക്ക് മാനവ വിഭവശേഷി വികസന നിധിയുടെ സഹായത്തോടെ പരിശീലനവും വായ്പകളും നൽകിയിരുന്നു. ശുചീകരണം ഒഴികെയുള്ള മുഴുവൻ ജോലികൾക്കും സ്വദേശികളെ മാത്രമേ അനുവദിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP