Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്ന് മൂന്ന് ആഴ്‌ച്ചയ്ക്കിടെ അടച്ച് പൂട്ടിയത് ആയിരത്തോളം മൊബൈൽ ഫോൺ ഷോപ്പുകൾ; തൊഴിൽ നഷ്ടപ്പെട്ടത് നാലായിരത്തിൽ പരം വിദേശികൾക്ക്; തൊഴിൽമന്ത്രാലയം പുറത്ത് വിട്ട കണക്ക് ഇങ്ങനെ

സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്ന് മൂന്ന് ആഴ്‌ച്ചയ്ക്കിടെ അടച്ച് പൂട്ടിയത് ആയിരത്തോളം മൊബൈൽ ഫോൺ ഷോപ്പുകൾ; തൊഴിൽ നഷ്ടപ്പെട്ടത് നാലായിരത്തിൽ പരം വിദേശികൾക്ക്; തൊഴിൽമന്ത്രാലയം പുറത്ത് വിട്ട കണക്ക് ഇങ്ങനെ

റിയാദ്: സ്വദേശിവത്ക്കരണം പ്രാബല്യത്തിൽ വന്ന് മൂന്ന് ആഴ്‌ച്ചയ്ക്കിടെ ആയിരത്തോളം മൊബൈൽ ഫോൺ ഷോപ്പുകൾ അടച്ച് പൂട്ടിയതായി സൗദി തൊഴിൽമന്ത്രാലം അറിയിച്ചു. അൻപത് ശതമാനം സ്വദേശിവത്ക്കരണം പാലിക്കാത്ത ഷോപ്പുകൾ ആണ് അടച്ചുപൂട്ടിയത്.

റമദാൻ ഒന്നുമുതലാണ് സൗദി അറേബ്യയിലെ മൊബൈൽ ഫോൺ വിപണിയിൽ 50 ശതമാനം സ്വദേശിവത്ക്കരണം നിർബണന്ധമാക്കിയത്. സ്വദേശിവത്ക്കരണം പാലിക്കാത്ത 998 സ്ഥാപനങ്ങളാണ് ഇതുവരെ അടച്ചതെന്ന് തൊഴിൽ വകുപ്പ് മന്ത്രാലയം അറിയിച്ചു. ഇത്രയും സ്ഥാപനങ്ങളിലായി നാലായിരത്തിൽ പരം വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. ഇവർ മറ്റു തൊഴിലുകൾ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.

റെയ്ഡു ഭയന്ന് അടച്ചിട്ട കടകൾക്കെ തിരെ നടപടി ആരംഭിച്ചതായും ഇവർക്കെയതിരെയുള്ള ശിക്ഷാ നടപടികൾ തൊഴിൽ, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതിക്ക് കൈമാറിയതായും അധികൃതർ പറഞ്ഞു.

അടച്ച കടകൾക്കു പുറമേ പുറമെ ദമാം പ്രവിശ്യയിൽ 502ഉും റിയാദിൽ 210 നിയമ ലംഘനങ്ങളുമാണ് കണ്ടെത്തിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 8002 മൊബൈൽ ഫോൺ ഷോപ്പുകൾ 50 ശതമാനം സ്വദേശിവത്ക്കരണം പാലിച്ചിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ രണ്ടിന് മുമ്പ് മൊബൈൽ ഷോപ്പുകൾ സമ്പൂർണ സ്വദേശിവത്ക്കരണം നടത്തണം. ഇതിന് മുന്നോടിയായി പരിശോധന തുടരുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP