Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ മുസാനിദ് സംവിധാനം പരിഷ്‌കരിക്കുന്നു; സൗദിയിലേക്കുള്ള റിക്രൂട്ടിങ് കാര്യക്ഷമമാക്കാനുള്ള പദ്ധതി അടുത്ത വർഷത്തോടെ

വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ മുസാനിദ് സംവിധാനം പരിഷ്‌കരിക്കുന്നു; സൗദിയിലേക്കുള്ള റിക്രൂട്ടിങ് കാര്യക്ഷമമാക്കാനുള്ള പദ്ധതി അടുത്ത വർഷത്തോടെ

സൗദിയിലേക്ക് വിദേശത്ത് നിന്ന് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാൻ തൊഴിൽ മന്ത്രാലയം ഏർപ്പെടുത്തിയ 'മുസാനിദ്' സംവിധാനം പരിഷ്‌കരിക്കുന്നുകൂടുതൽ ഓൺലൈൻ സൗകര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പരിഷ്‌കരണം നടപ്പിലാക്കുക. അടുത്ത വർഷത്തോടെ നടപ്പിലാകുന്ന സംവിധാനത്തിൽറിക്രൂട്ടിങ് നടപടികൾ കാര്യക്ഷമവും വ്യവസ്ഥാപിതമാക്കിയുമാണ് ലക്ഷ്യം വക്കുന്നത്.

വീട്ടുവേലക്കാരെ ആവശ്യമുള്ളവർ 'മുസാനിദ്' സംവിധാനത്തിലൂടെ ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ 25 ശതമാനം പണം അടക്കാനും തുടർ നടപടികൾ ഓൺലൈൻ വഴി അറിയാനും പുതിയ പരിഷ്‌കരണത്തോടെ സാധിക്കും. പണമടക്കുന്നതോടെ രാജ്യത്തെ റിക്രൂട്ടിങ് ഓഫീസുകളുടെ ഉത്തരവാദിത്തത്തിലാണ് നടപടികൾ പുരോഗമിക്കുക. തൊഴിൽ മന്ത്രാലയം കരാർ ഒപ്പുവച്ച രാജ്യങ്ങളിലെ വിദേശ ഏജൻസികളുമായി റിക്രൂട്ടിങ് ഏജൻസികൾ ബന്ധപ്പെട്ട് നടപടികൾ തുടരും.

തൊഴിൽ മന്ത്രാലയം നിശ്ചയിച്ച 60 ദിവസത്തിനകം തൊഴിലാളിയുടെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്തിരിക്കും. തൊഴിലാളിയുടെ മതം, തൊഴിൽ പരിചയം, സൗദിയിൽ മുമ്പ് ജോലി ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങൾ റിക്രൂട്ടിങ് കമ്പനികൾ സ്‌പോൺസർക്ക് നൽകണം. വിവാഹിതനോ, അവിവാഹിതനോ, ഏത് ഭാഷക്കാരനാണ് എന്നിവ തെരഞ്ഞെടുക്കാൻ റിക്രൂട്ടിങ് ഏജൻസികൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും.

തൊഴിലാളികൾക്ക് ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ബാങ്ക് വഴി നൽകുന്നതിനും മുസാനിദ് സഹായിയായി നിലകൊള്ളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP