Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ ദിനാഘോഷത്തിനായി അണിഞ്ഞൊരുങ്ങി സൗദി; വിവിധ മേഖലകളിൽ വൈവി്ദ്ധ്യമാർന്ന കലാപരിപാടികൾ;ഓഫറുകളുമായി വിമാനക്കമ്പനികളും ടെലികോം കമ്പനികളും

ദേശീയ ദിനാഘോഷത്തിനായി അണിഞ്ഞൊരുങ്ങി സൗദി; വിവിധ മേഖലകളിൽ വൈവി്ദ്ധ്യമാർന്ന കലാപരിപാടികൾ;ഓഫറുകളുമായി വിമാനക്കമ്പനികളും ടെലികോം കമ്പനികളും

സ്വന്തം ലേഖകൻ

സൗദി അറേബ്യയുടെ 89-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എല്ലാ പ്രവിശ്യകളിലും ഒരുക്കങ്ങൾ സജീവം. ദേശീയ ദിനാഘോഷം ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഭരണകൂടം. ഇതിന്റെ ഭാഗമായി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

വിവിധ മേഖലകളിൽ തിങ്കൾ വരെ നീളുന്ന വൈവിധ്യമാർന്ന പരിപാടികളാണ് സൗദി എന്റർടൈന്മന്റെ് അഥോറിറ്റി ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിൽ പല മേഖലകളിലും ആഘോഷ പരിപാടികൾക്ക് തുടക്കമായിട്ടുണ്ട്. തിങ്കളാഴ്ച വരെ നീളുന്ന ആഘോഷത്തിനിടയിൽ വിവിധ കലാ വിനോദ കായിക പരിപാടികളും മത്സരങ്ങളും പ്രദർശനങ്ങളും വെടിക്കെട്ടുകളും അരങ്ങേറും.പരമ്പരാഗത കലാപരിപാടികൾ, വൃക്ഷത്തൈ നടൽ, പെയിന്റിങ്, കഥ പറയൽ, ചരിത്ര വിവരണം തുടങ്ങിയ വിവിധ പരിപാടികൾ ആദ്യ ദിവസം നടക്കുകയുണ്ടായി.അഞ്ചു ദിവസം നീളുന്ന പരിപാടികളുടെ നടത്തിപ്പിനായി സ്ത്രീകളും കുട്ടികളുമായി 170 ഓളം പേർ രംഗത്തുണ്ട്. റിയാദ്, ജിദ്ദ, തബൂക്ക്, ദമ്മാം, അൽബാഹ, അറാർ, റാബിക്, മദീന എന്നിവിടങ്ങളിലും ആഘോഷ പരിപാടികൾ തുടങ്ങി.

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കിടിലൻ ഓഫറുകളുമായി സൗദിയിലെ വിമാനകമ്പനികളും ടെലികോം കമ്പനികളും രംഗത്തുണ്ട്. ഫ്ളൈനാസ് ആഭ്യന്തര സർവ്വീസുകൾക്ക് 49 റിയാൽ മുതലും, അന്താരാഷ്ട്ര സർവ്വീസുകൾക്ക് 209 റിയാൽ മുതലുമാണ് ചാർജ് ഈടാക്കുന്നത്. മുഴുവൻ ബുക്കിംഗുകൾക്കും 20 ശതമാനം ഇളവുമായി സൗദി എയർലൈൻസും രംഗത്തുണ്ട്. സെപ്റ്റംബർ 23നാണ് സൗദിയുടെ ദേശീയ ദിനാഘോഷം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഫ്ളൈനാസിന്റെ ആനുകൂല്ല്യം ലഭിക്കുക. ഒക്ടോബർ 13 മുതൽ ഡിസംബർ 18വരെ യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്ല്യം ഉപയോഗപ്പെടുത്താം.

വ്യാഴം, ശനി ദിവസങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എക്കണോമി ക്ലാസുകളിൽ നേരിട്ട് യാത്രചെയ്യുന്നവർക്ക് മാത്രമേ ഫ്ളൈനാസിന്റെ ആനുകൂല്ല്യങ്ങൾക്ക് അർഹതയുള്ളൂ. സൗദിയിലെ വിവിധ എയർപോർട്ടുകളിലേക്ക് 49 റിയാൽ മുതൽ 299 റിയാൽ വരെയാണ് വൺവേ ടിക്കറ്റ് നിരക്ക്. ഇന്ത്യയിലേക്കുൾപ്പെടെയുള്ള അന്താരാഷ്ട്ര സർവ്വീസുകൾക്ക് 209 റിയാൽ മുതൽ 609 റിയാൽ വരെ മാത്രമേ വൺവേ യാത്രക്ക് ഈടാക്കുന്നുള്ളു.

സൗദി ടെലികോം കമ്പനിയായ എസ്ടിസി ദേശീയ ദിനത്തിൽ എല്ലാ ഉപഭോക്താക്കൾക്കും സൗജന്യ നെറ്റും കോളുകളും പരിധിയില്ലാതെ അനുവദിക്കും.സെപ്റ്റംബർ 23ന് പുലർച്ചെ 12 മുതൽ രാത്രി 11.59 വരെയാണ് ഈ ഓഫർ.അന്നേ ദിവസം വീടുകളിൽ നിലവിൽ കണക്ഷനെടുത്തവർക്കും ഇന്റർനെറ്റ് സൗജന്യമാണ്.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ സർക്കാർ ആഘോഷ സ്ഥലങ്ങളിൽ എത്തുന്നവർക്ക് മൂന്ന് ദിവസം ഒരു മണിക്കൂർ സൗജന്യ ടോക് ടൈമും കമ്പനി ഓഫർ ചെയ്യുന്നു. SAWA Like, SAWA Flex, SAWA Share, SAWA Post and SAWA Star എന്നീ കണക്ഷനുകൾ ഉള്ളവർക്കാണ് ഈ ഓഫർ. ഇതും ഇവന്റ് ലൊക്കേഷനുകളിൽ എത്തുന്ന മുറക്ക് തത്സമയം ആക്ടിവേഷനാകും. എല്ലാ നെറ്റ്‌വർക്കിലേക്കും ഇതു വഴി വിളിക്കാനാകും.

പോസ്റ്റ് പെയ്ഡ് കണക്ഷനിൽ 160 റിയാലിന്റെ ക്വിക്ക് നെറ്റ് ഓഫർ ഇന്നു മുതൽ സെപ്റ്റംബർ 23 വരെ റീ ചാർജ് ചെയ്യുന്നവർക്ക് 128 റിയാലിന് ലഭിക്കും. പ്രീ പെയ്ഡ് കണക്ഷനിൽ ക്വിക്ക് നെറ്റ് ഇന്റർനെറ്റ് പാക്കേജിനായി പുതിയ സിം എടുക്കുന്നവർക്ക് പത്ത് ജിബിയുടെ പാക്കേജിൽ 20 ജിബി സൗജന്യമായി ലഭിക്കും. ഒക്ടോബർ 2 വരെ ഈ ഓഫറുണ്ടാകും.

സൗദി ദേശീയ ഗാനം റിങ് ടോണായി സൗജന്യമായി ലഭിക്കാനും സൗകര്യമുണ്ട്. ഇതിനായി 444116 എന്ന് 1616 എന്ന നമ്പറിലേക്ക് അയച്ചാൽ മതി. ഒരു മാസത്തിന് ശേഷം ഇതിന് അഞ്ച് റിയാൽ ഈടാക്കും. ഒരു മാസത്തെ സൗജന്യ കാലാവധിക്ക് മുന്നോടിയായി 1617 എന്ന് 900 ത്തിലേക്ക് അയച്ചാൽ അൺ സബ്‌സ്‌ക്രൈബ് ചെയ്യാം.

എസ്ടിസി സൈറ്റിൽ കയറി രജ്‌സ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് സൗജന്യമായി ഐഫോൺ 11 ലഭിക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ http://.ly/2mp3XDo എന്ന ലിങ്കിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP