Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദിയിലെ ആശ്രിത വിസയിൽ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകർക്ക് ലെവി ഏർപ്പെടുത്താൻ നീക്കം; വർഷം 9500 റിയാൽ വരെ ചുമത്താൻ സാധ്യത; മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ഇരുട്ടടി

സൗദിയിലെ ആശ്രിത വിസയിൽ ജോലി ചെയ്യുന്ന വിദേശ അദ്ധ്യാപകർക്ക് ലെവി ഏർപ്പെടുത്താൻ നീക്കം; വർഷം 9500 റിയാൽ വരെ ചുമത്താൻ സാധ്യത; മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ഇരുട്ടടി

സൗദിയിലെ എംബസിക്ക് കീഴിലെ സ്‌കൂളുകളിലെ അദ്ധ്യാപകരിൽ നിന്ന് ലെവി ഈടാക്കുന്ന കാര്യം പരിഗണനയിൽ. ഇത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മാനേജ്‌മെന്റുകൾ യോഗം ചേർന്ന് തുടങ്ങി. റിയാദിൽ വെള്ളിയാഴ്ച ചേരുന്ന എംബസി സ്‌കൂളുകളുടെ ഉന്നതാധികാര യോഗം വിഷയം ചർച്ച ചെയ്യും. സ്‌കൂൾ മാനേജിങ് കമ്മിറ്റി നിർദേശങ്ങളും യോഗം പരിഗണിക്കും.

സൗദിയിലെ എംബസികൾക്ക് കീഴിലുള്ള സ്‌കൂളുകളിലാണ് അദ്ധ്യാപകർക്ക് വൻതുക ലെവി വരുന്നത്. വർഷം 9500 റിയാലാണ് അദ്ധ്യാപകർ അടക്കേണ്ടത് എന്നാണ് സൂചന. ഇത് മാർച്ച് മാസം മുതൽ ഈടാക്കും. ആശ്രിത വിസയിലെത്തി അജീർ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയത് ജോലിക്ക് കയറിയവർക്കാണ് ലെവി. സൗദിയിലെ ഇന്ത്യൻ എംബസി സ്‌കൂളുകളിൽ ഭൂരിഭാഗം അദ്ധ്യാപകരും ഈ ഗണത്തിൽ പെടും. അജീറിൽ രജിസ്റ്റർ ചെയ്ത് സ്വകാര്യ സ്‌കൂൾ അദ്ധ്യാപകരായി സേവനം ചെയ്യുന്നവർക്ക് ഈ ലെവിയുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ലെവിയിലെ പ്രൈവറ്റ് സ്‌കൂളുകളിൽ ആശ്രിത വിസയിലെത്തി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ലെവിയെർപ്പെടുത്തുമെന്ന് സൗദി ധനകാര്യമന്ത്രി കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2018 ജൂലൈ മുതൽ ഒരു വർഷത്തിന് 1200 റിയാലാണ് ലെവി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മാറ്റമൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലെവിത്തുകയിൽ പകുതി കുട്ടികളുടെ ഫീസിൽ നിന്നും പകുതി ശമ്പളത്തിൽ നിന്നും ഈടാക്കാനാണ് ചില സ്‌കൂളുകൾ ധാരണയിലെത്തിയത്. ഇത് പക്ഷേ അന്തിമമായി അംഗീകരിച്ചിട്ടില്ല.

ആശ്രിത ലെവിയെ തുടർന്ന് പ്രതിസന്ധിയിലായ പല കുടുംബങ്ങളും ഈ അധ്യാന വർഷവ സാനത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലാണ് അദ്ധ്യാപകർക്കുള്ള ലെവി. ഇത് കുട്ടികളുടെ ഫീസിൽ നിന്ന് ഈടാക്കേണ്ടി വന്നാൽ വൻ കൊഴിഞ്ഞു പോക്കുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP