Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രി ജോലി മൂന്ന് മാസത്തിലധികം തുടർച്ചയായി നൽകരുത്;ശേഷം ഒരു മാസം പകൽ ഷിഫ്റ്റിൽ ജോലി നൽകണം;സൗദി അറേബ്യയിൽ രാത്രികാല ജോലിക്കായുള്ള നിയമങ്ങളിലും നിബന്ധനകളിലും മാറ്റം; ജനുവരി പ്രാബല്യത്തിൽ

രാത്രി ജോലി മൂന്ന് മാസത്തിലധികം തുടർച്ചയായി നൽകരുത്;ശേഷം ഒരു മാസം പകൽ ഷിഫ്റ്റിൽ ജോലി നൽകണം;സൗദി അറേബ്യയിൽ രാത്രികാല ജോലിക്കായുള്ള നിയമങ്ങളിലും നിബന്ധനകളിലും മാറ്റം; ജനുവരി പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

സൗദി അറേബ്യയിൽ രാത്രികാല ജോലിയുടെ നിയമങ്ങളും നിബന്ധനകളും പരിഷ്‌കരിച്ചു. രാത്രി തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആരോഗ്യവും സംരക്ഷിക്കുന്നതാണ് പരിഷ്‌കരിച്ച നിയമം. പുതിയ നിയമം അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിലാകും.

തൊഴിലാളികൾക്ക് ജോലി സമയത്ത് മതിയായ മെഡിക്കൽ സേവനം ലഭ്യമാക്കണം. രാത്രി ജോലി മൂന്ന് മാസത്തിലധികം തുടർച്ചയായി നൽകരുത്. ശേഷം ഒരു മാസം പകൽ ഷിഫ്റ്റിൽ ജോലി നൽകണം. തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങൾ.

തൊഴിൽ സാമൂഹ്യ കാര്യ മന്ത്രി അഹമ്മദ് അൽ റാജിയാണ് പരിഷ്‌കരിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാത്രി ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശ, ആരോഗ്യ സംരക്ഷണത്തിന് പരിഗണന നൽകുന്നതാണ് പരിഷ്‌കരിച്ച നിയമം. രാത്രി പതിനൊന്ന് മുതൽ പുലർച്ചെ ആറ് വരെയുള്ള സമയങ്ങളിൽ ചെയ്യുന്ന ജോലിയാണ് നൈറ്റ് ഷിഫ്റ്റ് ആയി പരിഗണിക്കുക. ഇതിനിടയിലുള്ള സമയത്ത് ചുരുങ്ങിയത് മൂന്ന് മണിക്കൂർ ജോലി ചെയ്യുന്നവരെയും നൈറ്റ് ഷിഫ്റ്റ് ആയി പരിഗണിക്കും.

രാത്രി ജോലിക്കിടയിൽ മതിയായ വിശ്രമം അനുവദിക്കണം. രാത്രി കാല തൊഴിലാളികൾക്ക് തൊഴിലിന്റെ രീതി അനുസരിച്ച് അനുയോജ്യമായ അലവൻസോ അല്ലെങ്കിൽ ജോലി സമയത്തിൽ ഇളവോ അനുവദിക്കണമെന്നും പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP