Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദി അറേബ്യയിൽ ഇന്ന് മുതൽ വിദേശികൾക്ക് ജോലി മാറ്റം അനുവദിച്ച് തുടങ്ങും; ഡോക്ടർ, എൻജിനീയർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവർ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം

സൗദി അറേബ്യയിൽ ഇന്ന് മുതൽ വിദേശികൾക്ക് ജോലി മാറ്റം അനുവദിച്ച് തുടങ്ങും; ഡോക്ടർ, എൻജിനീയർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവർ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം

റിയാദ്: മലയാളികൾ ഉൾപ്പെടെയുള്ള വിദേശ ജോലിക്കാർക്ക് ഗുണകരമാകുന്ന പ്രൊഫഷൻ മാറ്റം ഇന്ന് മുതൽ നടപ്പിലാക്കി തുടങ്ങും.എന്നാൽ ഡോക്ടർ, എൻജിനീയർ, അക്കൗണ്ടന്റ് തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നവർ തൊഴിൽമന്ത്രാലയവുമായി ബന്ധപ്പെടണം. ഒരുവർഷംമുമ്പ് നിർത്തിവെച്ച ഈ പദ്ധതി പുനരാംരംഭിക്കാൻ കഴിഞ്ഞയാഴ്ചയാണ് തൊഴിൽ മന്ത്രാലയം തീരുമാനിച്ചത്.

ആരോഗ്യം, എൻജിനീയറിങ്, അക്കൗണ്ട്സ് തുടങ്ങിയ വിഭാഗങ്ങളിലൊഴികെയുള്ള തസ്തികകളിൽ ജോലിചെയ്യുന്നതിന് ഓൺലൈൻ വഴി ജോലിമാറ്റാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. എന്നാൽ, പ്രൊഫഷണൽ പ്രാക്ടീസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള മൂന്നുവിഭാഗങ്ങളിലുള്ള ജോലികളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവർ തൊഴിൽമന്ത്രാലയത്തിന്റെ പ്രവിശ്യാ ഓഫീസുകളെ നേരിട്ട് സമീപിക്കണം.

ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ തസ്തികകളിലേക്ക് ജോലിമാറ്റുന്നവർ സൗദി കമ്മിഷൻ ഫോർ ഹെൽത്ത് സ്‌പെഷ്യാലിറ്റീസിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. എൻജിനീയർമാർ സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്സിലും അക്കൗണ്ടന്റ്, ഓഡിറ്റർ തുടങ്ങിയ തസ്തികകളിലേക്ക് മാറുന്നതിന് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സിലും രജിസ്റ്റർ ചെയ്യണം.

വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തൊഴിൽപരിചയ രേഖകളുമായി തൊഴിൽമന്ത്രാലയം ഓഫീസുകളെ സമീപിക്കുന്നവർക്ക് അഞ്ച് പ്രവൃത്തിദിവസത്തിനകം തൊഴിൽ മാറ്റിനൽകും. അതേസമയം, മറ്റു തസ്തികകളിലേക്ക് മാറുന്നതിന് നേരിട്ട് സമീപിക്കേണ്ടതില്ലെന്നും തൊഴിലുടമകൾക്കുതന്നെ മാറ്റാൻകഴിയുമെന്നും തൊഴിൽമന്ത്രാലയം വ്യക്തമാക്കി. ഗാർഹികതൊഴിലാളികൾക്ക് സ്വകാര്യസ്ഥാപനങ്ങളിലേക്ക് തൊഴിൽമാറ്റം അനുവദിക്കില്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP