Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗദിയിൽ ടാക്‌സി നിരക്കുകൾ പരിഷ്‌കരിച്ചു; ടാക്സി വാഹനങ്ങളുടെ മിനിമം ചാർജ് 10 റിയാലായി; വിദ്യാർത്ഥികൾക്കും പ്രായമായവർക്കും നിരക്കിളവ്

സൗദിയിൽ ടാക്‌സി നിരക്കുകൾ പരിഷ്‌കരിച്ചു; ടാക്സി വാഹനങ്ങളുടെ മിനിമം ചാർജ് 10 റിയാലായി; വിദ്യാർത്ഥികൾക്കും പ്രായമായവർക്കും നിരക്കിളവ്

റിയാദ്: സൗദിയിൽ ടാക്സി കാറുകളുടെ നിരക്കുകൾ ജനറൽ ട്രാൻസ്പോർട് അഥോറിറ്റി പുതുക്കി നിശ്ചയിച്ചു. സൗദിയിൽ പൊതുഗതാഗത നിയമത്തിലും യാത്രാ നിരക്കിലും മാറ്റം വരുത്തുന്നു. ട്രെയിൻ ബസ് ടാക്സി നിരക്കുകൾ കുറയും. വിദ്യാർത്ഥികൾക്ക് ഇളവും കുട്ടികൾക്ക് സൗജന്യ യാത്രയും അനുവദിക്കുന്ന നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

ടാക്സി വാഹനങ്ങളുടെ മിനിമം ചാർജ് 10 റിയാലാണ്. ഓരോ ട്രിപ്പുകൾക്കും സ്റ്റാർട്ടിങ് ചാർജ് 5.5 റിയാലും പിന്നീട് വരുന്ന ഓരോ കിലോമീറ്ററുകൾക്കും
1.8 റിയാലും വെയിറ്റിങ് ചാർജ് ഒരു മിനിറ്റിനു 80 ഹലാലയുമാണ്. എന്നാൽ രാത്രി സമയങ്ങളിലെ ട്രിപ്പുകൾക്കുള്ള സ്റ്റാർട്ടിങ് ചാർജ് 10 റിയാലായായിരിക്കും.

യാത്ര തുടങ്ങി ആദ്യത്തെ 80 കിലോമീറ്ററുകളിൽ നിശ്ചയിക്കപ്പെട്ടതാണ് ഈ ചാർജുകൾ. 80 കിലോമീറ്റർ കഴിഞ്ഞാൽ പിന്നീട് യാത്രയുടെ അവസാനം വരെയുള്ള കിലോമീറ്ററുകൾക്ക് 50 ശതമാനം കുറവ് വരുത്തേണ്ടതാണ്. അതോടൊപ്പം വരുന്ന മറ്റു ചാർജുകൾ യാത്രക്കാരൻ വഹിക്കേണ്ടതുമുണ്ട്.

സീനിയർ സിറ്റിസൺ, കൃാൻസർ രോഗികൾ, 6 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള വിദൃാർഥികൾ തുടങ്ങിയവർക്ക് യാത്രയുടെ 50 ശതമാനം കിഴിവ് നൽകേണ്ടതാണ്. ആറു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സൗജനൃ യാത്രയും അനുവദിക്കേണ്ടതാണ്. ടാക്സി വർദ്ധനവ് സംബന്ധമായ പൊതുജനാഭിപ്രായം ജൂലായ് 18 വൃാഴാഴ്‌ച്ച വരെ സ്വീകരിക്കും. ......

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP